DweepDiary.com | ABOUT US | Friday, 29 March 2024

രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ എ. റഫീഖ്

In regional BY P Faseena On 26 March 2023
അമിനി: കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയെ അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ എ. റഫീഖ്. രാഹുൽ ഗാന്ധിയുടെ ആദർശവും ആശയവും ഉൾക്കൊണ്ടല്ല പിന്തുണക്കുന്നത്. എതിർ ശബ്‍ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് പ്രവണതകളെ എൻ.വൈ.സിയും എതിർക്കുന്നു. അതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ എതിർക്കുകയും അദ്ദേഹത്തോട് ഐക്യപ്പെടുകയും ചെയ്യുന്നു എന്ന് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ എ. റഫീഖ് ദ്വീപ് ഡയറിയോട് പറഞ്ഞു.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കരുത്. അയോഗ്യത പുറപ്പെടുവിക്കുന്ന വേഗത പിൻവലിക്കാൻ കാണിക്കുന്നില്ല. പട്ടേലിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് മുഹമ്മദ്‌ ഫൈസലിന് എം.പി സ്ഥാനം നഷ്ടമായത് . ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ദ്വീപിലെ കോൺഗ്രസ്‌ എല്ലാ ഒത്താശയും ചെയ്തു നൽകാൻ കൂട്ടുനിൽക്കുന്നു. എൽ.ടി.സി.സി പ്രസിഡന്റ്‌ ഹംദുള്ള സഈദ് പ്രത്യക്ഷമായി ഒരു വേദിയിലും പാട്ടേലിനെതിരെ സംസാരിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെയും മുൻ എം.പി പി. പി മുഹമ്മദ്‌ ഫൈസലിന്റെയും ലോക്സഭാ അയോഗ്യതയെ കോൺഗ്രസിന്റെ ദേശീയ വക്താക്കൾ പോലും തുലനം ചെയ്യുന്നു. എന്നാൽ ലക്ഷദ്വീപിലെ കോൺഗ്രസ്‌ രാഷ്ട്രീയ നിലവാരമില്ലാതെ ഫൈസലിന്റെ അയോഗ്യതയെ നിയമവാഴ്ച്ചക്ക് അതീതമാണെന്ന് വരുത്തിതീർക്കുന്നു. ഇതിലൂടെ ദ്വീപിൽ സംഘപരിവാറിന്റെ വളർച്ചക്ക് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. എൽ.ടി.സി.സി പ്രസിഡന്റ്‌ ഹംദുള്ള സഈദ് പരസ്യമായി അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതികരിക്കുകയോ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല എന്ന് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ എ. റഫീഖ് പ്രതികരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY