DweepDiary.com | ABOUT US | Saturday, 20 April 2024

കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്‌സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്‍കി

In regional BY P Faseena On 21 March 2023
കല്‍പേനി: ആലുവ കുന്നത്തേരി നൂറുല്‍ ഇര്‍ഫാന്‍ കോളേജില്‍ നടന്ന കെസ്സുപാട്ടു മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്‌സല്‍ അമീറിന് കൂമേല്‍ ബ്രദേഴ്‌സ് ചാലഞ്ചേഴ്‌സ് ക്ലബ് സ്വീകരണം നല്‍കി. നൂറുല്‍ഹുദ ഹയര്‍സെക്കന്‍ഡറി മദ്രസ സെക്രട്ടറി കുണ്ടുവാക്കാട് സെയ്ത് മുഹമ്മദ് ഹാജി അമീറിനെ ഷാളണിയിച്ചു.
ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍, വൈസ്പ്രസിഡന്റ് അന്‍വര്‍, സെക്രട്ടറി അബ്ദുല്‍ അമീര്‍, ജോയിന്റ് സെക്രട്ടറി മുര്‍ഷിദ് ഖാന്‍, ലീഗല്‍ അഡൈ്വസര്‍ റഹ്‌മാന്‍ എ.കെ, ട്രഷറര്‍ റമീസ് ഖാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കല്‍പേനിയിലെ ഗായകനായ അബ്ദുല്‍ അമീറിന്റെ മകനാണ് അജ്‌സല്‍ അമീര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY