കിൽത്താൻ ദ്വീപിൽ തരംഗമായി ജോഡോ യാത്ര

കിൽത്താൻ: എൽ.ടി.സി.സി. പ്രസിഡന്റ് ഹംദുള്ളാ സഈദ് നയിക്കുന്ന ലക്ഷദ്വീപ് ജോഡോ യാത്ര കിൽത്താൻ ദ്വീപിലെത്തിയപ്പോൾ നാടാകെ ഇളകി മറിഞ്ഞു. ആഘോഷമായി മുന്നേറിയ ജോഡോ യാത്ര സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയുംവരെ യാത്രയുടെ ഭാഗമാക്കിയാണ് കടന്നുപോയത്. പ്രായമായവരും രോഗികളുംവരെ ക്ഷീണം മറന്ന് ആവേശത്തിന്റെ ഭാഗമായി മാറുന്നത് കാണാമായിരുന്നു. മൂന്നു ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു കിൽത്താനിൽ.
കോ. ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയെ മാറ്റാനുള്ള ആവശ്യത്തിന് അനുകൂലമായ തീരുമാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജോഡോ യാത്ര കിൽത്താനിൽ എത്തുമ്പോൾ ബഹിഷ്കരിക്കുമെന്ന് ചില കോൺഗ്രസ് അണികൾ ഐ.വൈ.സി കിൽത്താൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ പറഞ്ഞിരുന്നു. ദ്വീപ് ഡയറി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രവർത്തകർ ഒന്നടങ്കം യാത്രയെ വരവേൽക്കുന്ന ദൃശ്യമാണ് കിൽത്താനിൽ കണ്ടത്.
ഇന്നത്തെ ജോഡോ യാത്ര ബിത്രയിലാണ്. രാവിലെ ബിത്രയിൽ എത്തിയ യാത്രാസംഘത്തിന് വൻ സ്വീകരമാണ് ദ്വീപിൽ ലഭിച്ചത്. സ്വീകരണ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സദക്കത്തുള്ള സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എം. അലി അക്ബർ സംസാരിച്ചു. ബിത്രയിലെ ജനങ്ങൾ നൽകിയ ഊഷ്മള സ്വീകരണത്തിന് എൽ. ടി. സി. സി പ്രസിഡന്റും ജാഥാ നായകനുമായ അഡ്വ. ഹംദുള്ള സഈദ് നന്ദി പറഞ്ഞു. ഇന്ന് ബിത്രയിൽ നിന്ന് യാത്ര തിരിക്കുന്ന സംഘം അഗത്തി വഴി കപ്പലിൽ മിനിക്കോയിലേക്ക് എത്തും.
ജനുവരി 14 ന് കവരത്തിയില്‍ നിന്ന് ആരംഭിച്ച യാത്ര അഗത്തി, അമിനി, കടമത്ത് ചെത്ത്‌ലാത്ത് കിൽത്താൻ ദ്വീപുകൾ താണ്ടിയാണ് ബിത്രയിൽ എത്തിയത്. ജോഡോ യാത്ര എത്തുന്ന ഓരോ ദ്വീപിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. കോല്‍ക്കളി, പരിചമുട്ട്കളി, ഒപ്പനപ്പാട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരണം നടക്കുന്നത്. യാത്രയുടെ ഭാഗമാകാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ലക്ഷദ്വീപില്‍ എത്തിയിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയത്തിനെതിരെ ജനകീയപ്രതിരേധം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി
- ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍
- അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ
- രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് എ. റഫീഖ്
- കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്കി