ആവേശമായി ചെത്ത്ലാത്തിലെ ജോഡോ യാത്ര

ചെത്ത്ലാത്ത്: ലക്ഷദ്വീപ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. ഹംദുള്ള സഈദ് നയിക്കുന്ന ലക്ഷദ്വീപ് ഭാരത് ജോഡോ യാത്രക്ക് ചെത്ത്ലാത്തില് വന്‍ സ്വീകരണം. ചെത്ത്ലാത്ത് ദ്വീപിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പ്രൗഢിയും പ്രകടിപ്പിച്ച സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. ജനുവരി 14 ന് കവരത്തിയില്‍ നിന്ന് ആരംഭിച്ച യാത്ര അഗത്തി, അമിനി, കടമത്ത് ദ്വീപുകള്‍ താണ്ടിയാണ് ചെത്ത്ലാത്തിലെത്തെിയത്.
വര്‍ണവിസ്മയമായ കലാപരിപാടികള്‍ കൊണ്ടും വിവിധ നേതാക്കളുടെ പ്രസംഗങ്ങള്‍ക്കൊണ്ടും ജോഡോ യാത്രയെ ചെത്ത്ലാത്ത് സ്വീകരിച്ചു. ചെത്ത്ലാത്തിലെത്തിയ യാത്രയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി പോയവരും തിരിച്ചെത്തിയ കാഴ്ച്ച കൂടിയായിരുന്നു കണ്ടത്. എന്‍.സി.പി യില്‍ നിന്ന് മുന്‍ ഫെഡറേഷന് പ്രസിഡന്റ് കെ.പി ഷൗഖത്തലി, ബിത്രയിലെ ബി.ജെ.പി പ്രസിഡന്റ് ഇസ്ഹാക്, എന്‍.സി.പി ചെത്ത്ലാത്ത് ട്രഷറര്‍ ബി.ട്ടി നാസര്‍, ടി.എം കോയക്കിടാവ് മാസ്റ്റര്‍, ബിജെപി നേതാവ് മുനീര്‍ മൈദന്‍ മാളിക, എന്‍.സി.പിയില്‍ നിന്ന് ഹബീബുറഹ്മാന് ചെക്കിത്തിയോടെ, അബുസലിഹ് കാക്കയില്ലം, ഗൗസ്ബിന് ഷൗഖത്ത്, തകീയുദ്ദീന് നൊച്ചില്പുര എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്നു. ഇന്ന് ചെത്ത്ലാത്തിലെ യാത്രയുടെ സമാപനമാണ്. ഫെബ്രുവരി 2 മുതല്‍ യാത്ര കില്ത്താനിലായിരിക്കും.
ജോഡോ യാത്ര എത്തുന്ന ഓരോ ദ്വീപിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യാത്രക്കുള്ള സ്വീകരണം ഒരുക്കുന്നത്. കോല്‍ക്കളി, പരിചമുട്ട്കളി, ഒപ്പനപ്പാട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരണം നടക്കുന്നത്. യാത്രയുടെ ഭാഗമാകാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ലക്ഷദ്വീപില്‍ എത്തിയിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയത്തിനെതിരെ ജനകീയപ്രതിരേധം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ഫെബ്രുവരി പത്തിന് ആന്ത്രോത്തില്‍ യാത്ര അവസാനിക്കും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി
- ശുദ്ധജലമില്ലാതെ അഗത്തിയിലെ ജനത: പ്രതിഷേധവുമായി ഐ.എന്‍.എല്‍
- അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല: കൽപേനി യുവജനതാദൾ
- രാഹുൽ ഗാന്ധിക്കെതിരായ നടപടി; അപലപിച്ച് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് എ. റഫീഖ്
- കെസ്സുപാട്ടു മത്സരത്തില്‍ വിജയിച്ച അജ്സല്‍ അമീറിന് കെ.ബി.സി.സി സ്വീകരണം നല്കി