ഹസനത്ത് ബീഗത്തിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ലക്ഷദ്വീപ് എഴുത്തുകാരി ഹസനത്ത് ബീഗം രചിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ചിതലരിക്കും മുമ്പേ, കടംതന്ന വാക്കുകള്‍, അകലെ ഒരു നക്ഷത്രം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഫറൂഖ് കോളേജ് മലയാളം വിഭാഗവും ലക്ഷദ്വീപ് വിദ്യാര്‍ഥി സംഘടനയായ ഫറൂഖ് ഐലന്റഡ് സ്റ്റൂഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് പുസ്തക പ്രകാശനം നടന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പത്മശ്രീ അലി മാണിക് ഫാന്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യാപകന് മന്‍സൂറലി സ്വാഗതം പറഞ്ഞു.
ലക്ഷദ്വീപ് സാഹിത്യകാരന്മാരായ ഇസ്മത്ത് ഹുസൈന്, സലാഹുദ്ധീന്‍ പീച്ചിയത്ത്, ലക്ഷദ്വീപില്‍ നിന്നുള്ള വനിതാ ഡോക്ടര്‍മാരായ ഡോ.ഹലീമ, ഫിസ, അഡൈ്വസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ എന്നിവരും സംസാരിച്ചു. ഹസനത്ത് ബീഗം നന്ദി രേഖപ്പെടുത്തി.