DweepDiary.com | ABOUT US | Saturday, 20 April 2024

ആസാദി കാ അമൃത് മഹോത്സവ് പുരസ്കാരം മായംപോക്കാട അബൂസാല ഹാജിക്ക്

In regional BY P Faseena On 26 November 2022
ആന്ത്രോത്ത് : ആസാദി കാ അമൃത് മഹോത്സവ് അവാർഡിന് ആന്ത്രോത്ത് ദ്വീപിലെ മായംപോക്കാട അബൂസാല ഹാജി അർഹനായി. നാടൻനൃത്ത വിഭാഗത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അബൂസാല ഹാജിയെ അവാർഡിനായി പരിഗണിച്ചത്. ഒരു ലക്ഷം രൂപയും , താമ്രപത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
2022 ൽ 75 വയസ്സ് പൂർത്തിയായ 75 അനുഗ്രഹീത കലാകാരന്മാരെയാണ് സംഗീത നാടക അക്കാദമി ആസാദി കാ അമൃത് മഹോത്സവ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. നവംബർ 6, 8 തീയതികളിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ലക്ഷദ്വീപിൽ നിന്ന് എസ്.എൻ.എ ജനറൽ കൗൺസിൽ മെമ്പർ ഡോ. കോയമ്മക്കോയ മാപ്ലാട്ട് യോഗത്തിൽ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY