DweepDiary.com | ABOUT US | Wednesday, 24 April 2024

ജബ്ബാർ ഉസ്താദ് അനുസ്മരണ സദസ്സും ദുആ മജ്ലിസും നടന്നു

In regional BY P Faseena On 26 November 2022
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ജില്ലാ ത്വലബാ വിംഗ് സമസ്ത മുൻ വൈസ് പ്രസിഡന്റും കർമ്മശാസ്ത്ര പണ്ഡിതനും സൂഫീവര്യനുമായിരുന്ന മർഹൂം ജബ്ബാർ ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു. കോഴിക്കോട് ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടി സയ്യിദ് മുഹമ്മദ് ബാസിത്ത് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഉസ്താദ് നിസാമുദ്ധീൻ ഫൈസിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ത്വലബാ ഓർഗനൈസ് സെക്രട്ടറി അക്രം ചെത്ത്ലാത്ത് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഹബീബുല്ലാഹ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ, ഇസ്‌ലാമിക് സെന്റർ മസ്ജിദ് ഇമാം ഹാഫിസ് ഹക്കീം നിസാമി, ഹുസൈൻ സാഹിബ്, എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. ലക്ഷദ്വീപ് ജില്ലാ ത്വലബാ വിംഗ് വർക്കിംഗ് കൺവീനർ അറഫാസ് കിൽത്താൻ സ്വാഗതവും കൺവീനർ ഹക്കീം കടമത്ത് നന്ദിയും പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY