'കൊനുശിവ': ഐശാ ആര്‍.ബിയുടെ ജപ്പാന്‍ യാത്രാവിവരണം പ്രകാശനം ചെയ്തു

ചെത്ത്‌ലാത്ത്: ഐശാ ആര്‍.ബിയുടെ ജപ്പാന്‍ യാത്രാവിവരണം 'കൊനുശിവ'യുടെ പ്രകാശനം ഡോ.എ.പി.ജെ അബ്ദുല്‍കലാം മെമ്മോറിയൽ ഗവണ്‍മെന്റ് സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നു. കെമിസ്ട്രി അധ്യാപകനും ജപ്പാന്‍ യാത്രയുടെ സൂപ്പര്‍വൈസറുമായിരുന്ന ജോമോന്‍ കുളങ്ങരക്ക് സ്‌കൂള്‍ പ്രിന്‍സിപ്പൽ മുഹമ്മദ് ഇഖ്ബാൽ പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
കില്‍ത്താന്‍ സ്വദേശിനിയായ ഐശ പ്ലസ്ടു പഠനകാലത്ത് സാക്കുറ സയന്‍സ് ഹൈസ്‌കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ജപ്പാന്‍ സന്ദര്‍ശിച്ചത്. പത്താം ക്ലാസില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് 2017ലാണ് സാക്കുറ സയന്‍സ് ഹൈസ്‌കൂള്‍ പ്രോഗ്രാം നടന്നത്. സയന്‍സില്‍ പുതിയ അറിവുകള്‍ സമ്പാദിക്കുക, ടെക്‌നോളജിയിലെ പുതുമകളെ അടുത്തറിയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്രോഗ്രാമിലൂടെ മുന്നോട്ടുവെച്ചത്. ചെത്ത്‌ലാത്ത് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിനിയായ ഐശ മലയാളം ബിരുദധാരിയാണ്. ലളിതമായ ഭാഷയും അതിവാചാലമാകാത്ത വിവരണങ്ങളും ഐശയുടെ ജപ്പാൻ യാത്രാവിവരണത്തെ മികവുറ്റതാക്കുന്നു. ആണ്‍ കാഴ്ച്ചകള്‍ക്കപ്പുറം പെണ്‍കാഴ്ച്ചകളിലൂടെയാണ് വിവരണം. കെ.ജി.എം ബുക്സ്റ്റാളാണ് പ്രസാദകര്‍.