സി.പി.ഐ നേതാക്കളുടെ അറസ്റ്റ്: ആന്ത്രോത്ത് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചില്ല

ആന്ത്രോത്ത്: ലക്ഷദ്വീപിൽ അറസ്റ്റിലായ സി.പി.ഐ നേതാക്കൾക്ക് ജാമ്യമില്ല. ആന്ത്രോത്ത് മുൻസിഫ് കോടതിയിൽ സെപ്റ്റംബർ 27ന് രാവിലെ സമർപ്പിച്ച ജാമ്യഹർജി 30നാണു തീർപായത്.
ബിത്ര ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയം അഡ്വൈസറോട് അന്വേഷിക്കാൻ പോയപ്പോഴാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി സി.ട്ടി നജ്മുദ്ധീൻ, കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീർ, സ്റ്റേറ്റ് കമ്മിറ്റി അംഗം സൈദലിബിരായിക്കൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.