DweepDiary.com | ABOUT US | Thursday, 25 April 2024

മത്സ്യബന്ധന ബോട്ടുകളിൽ യാത്രചെയ്യാൻ സാധാരണക്കാർക്ക് അനുമതി ഇല്ല

In regional BY P Faseena On 25 September 2022
അഗത്തി: ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ടുകളിൽ സാധാരണക്കാർക്ക് യാത്രചെയ്യാൻ അനുമതി ഇല്ല. സെപ്റ്റംബർ 23നാണ് ഭരണകൂടം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. മത്സ്യബന്ധനത്തിനായി മറ്റ് ദ്വീപുകളിലേക്ക് പോകാൻ ബോട്ടുകളിലെ ജീവനക്കാർക്ക് അനുമതി നൽകാറുണ്ട്. പുതിയ ഉത്തരവ്പ്രകാരം അനുമതി ലഭിക്കുന്ന വ്യക്തി അല്ലാതെ മറ്റാരെങ്കിലും മത്സ്യബന്ധന ബോട്ടിൽ മറ്റ് ദ്വീപുകളിലേക്ക് യാത്ര ചെയ്യാൻ പാടില്ല. ആരെങ്കിലും അനുമതി ഇല്ലാതെ യാത്രചെയ്തത് അധികൃതരുടെ ശ്രദ്ധയിൽപെട്ടാൽ നിയമപ്രകാരം ബോട്ടുകൾക്കെതിരെ നടപടി എടുക്കുമെന്നും ഉത്തരവിൽ പറയുന്നു. യാത്രചെയ്യാൻ കപ്പൽ കിട്ടാതെ ബുദ്ധിമുട്ടുന്ന ദ്വീപിലെ സാധാരണക്കാരായ ജനങ്ങൾ മത്സ്യബന്ധന ബോട്ടുകളെ ആശ്രയിച്ചിരുന്നു. പുതിയ ഉത്തരവ് ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY