DweepDiary.com | ABOUT US | Thursday, 18 April 2024

കപ്പൽ ടിക്കറ്റ് ലഭിച്ചില്ല: ചെത്ത്ലത്തിൽ പോർട്ട്‌ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം

In regional BY P Faseena On 15 September 2022
ചെത്ത്ലത്ത്: ലക്ഷദ്വീപിലെ ചെത്ത്ലത്തിൽ കപ്പൽ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് യാത്രക്കാർ പോർട്ട് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധത്തിൽ. 18 ന് പോകേണ്ട കപ്പൽ ടിക്കറ്റ് ഇന്നലെയാണ് റിലീസായത്. 20 ശതമാനം കൗണ്ടർ ടിക്കറ്റുകളാണ്. എന്നാൽ യാത്രക്കാർ കപ്പൽ ടിക്കറ്റ് വാങ്ങാൻ വന്നപ്പോൾ ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനെ തുടർന്ന് ടിക്കറ്റ് നൽകാൻ കഴിയില്ല എന്ന് പോർട്ട്‌ ഉദ്യോഗസ്ഥർ പറയുകയായിരുന്നു. തുടർന്നാണ് സമരം തുടങ്ങിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100കണക്കിന് ആളുകളാണ് സമരവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഉദ്യോഗസ്ഥരെ ജോലിതുടരാൻ പോലും അനുവദിക്കാതെയാണ് പ്രതിഷേധം. ഇന്ന് രാവിലെ 8മണിക്കുള്ളിൽ പ്രശനം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും തീരുമാനം ആയിട്ടില്ല. പ്രശനം പരിഹരിച്ചു ടിക്കറ്റ് ലഭ്യമാകുന്നത് വരെയും സമരം തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY