"ഇസ്തിഖ്ലാലെ ഹിന്ദുസ്ഥാൻ"; സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി അസ്സഖാഫ മദ്രസ

കടമത്ത്: രാജ്യത്തിന്റ 75ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി "ഇസ്തിഖ്ലാലെ ഹിന്ദുസ്ഥാൻ" എന്ന പേരിൽ നടത്തുന്ന പരിപാടികൾ നാളെ രാവിലെ 7 മണിക്ക് അസ്സഖാഫ മദ്രസയിൽ നടക്കും. അസ്സഖാഫ
മദ്രസ പ്രിൻസിപ്പാൾ അബ്ദുൽ റസാഖ് സഖാഫിയുടെ അധ്യക്ഷതയിൽ കടമത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ അജ്മീർ ഖാൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ദേശിയ അധ്യാപക അവാർഡ് ജേതാവ് എം. അഹ്മദ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. അസ്സഖാഫ മദ്രസ മുദരിസ് മുനീർ ജൗഹരി സന്ദേശ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ അസ്സഖാഫ മഴവിൽ സംഘം യൂണിറ്റ് പ്രസിഡന്റ് ദുൽഖിഫിലി ഏ.പി രാജ്യത്തിന്റ ധീര സേനാനികൾക്ക് ആദരമർപ്പിച്ച് സംസാരിക്കും. അസംബ്ലിയും സ്വാതന്ത്ര്യ ദിന പ്രതിജ്ഞയും സന്ദേശ പ്രഭാഷണങ്ങളും, വിദ്യാർത്ഥികളുടെ മറ്റു പരിപാടികളും മധുര പാനിയ വിതരണവും നടക്കും.