DweepDiary.com | ABOUT US | Friday, 29 March 2024

പവിഴപ്പുറ്റും ഡോലിപ്പാട്ടും: എസ്. എം അൽത്താഫിന്റെ വരികളിൽ ഗായിക സിതാര പാടിയ ഗാനം പുറത്തിറങ്ങി

In regional BY P Faseena On 04 August 2022
ആന്ത്രോത്ത്: ആന്ത്രോത്ത് സ്വദേശി എസ്. എം അൽത്താഫിന്റെ വരികളിൽ പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനം പുറത്തിറങ്ങി. "പവിഴപ്പുറ്റും ഡോലിപ്പാട്ടും" എന്ന പേരിലുള്ള ഗാനം കഴിഞ്ഞ ദിവസം വൈകീട്ട് എസ്.ടി.വി യുട്യൂബ് ചാനൽ വഴിയാണ് പുറത്തുവിട്ടത്.
എ. സാദിഖ് പന്തല്ലൂർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത് അനിൽ ആണ് നിർമാണം. എഡിറ്റിംഗ് ഫാരിസ് കിളിനക്കോട്,ക്യാമറ ഷഫീക് പള്ളിക്കൽ,മുഹമ്മദ്‌ സവാദ് എന്നിവരാണ്. ലക്ഷദ്വീപിന്റെ സൗന്ദര്യവും, സംസ്കാരവും, പൈതൃകവും മനോഹരമായി വീഡിയോ ഗാനത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.

https://youtu.be/G2m9d4PVfEs

SHARE YOUR FEEDBACK

RECENT IN THIS CATEGORY