ആന്ത്രോത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ആളപായമില്ല

ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്തിൽ
മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപെട്ടു ആളപായമില്ല. റബീഉൽ അക്ബർ എന്ന മത്സ്യബന്ധന വള്ളമാണ് മറിഞ്ഞത്. അപകട സമയത്ത് 4 മത്സ്യ തൊഴിലാളികളായിരുന്നു തോണിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽപെട്ട നാല് തൊഴിലാളികളേയും മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ്
രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് പുറംകടലിൽ തോണി മറിഞ്ഞത്. അപകടത്തിൽപെട്ട വള്ളവും മറ്റ് സാധനങ്ങളും മത്സ്യത്തൊഴിലാളികൾ ചേർന്ന് കരയിലേക്കെത്തിച്ചു.