DweepDiary.com | ABOUT US | Saturday, 20 April 2024

കൽപേനി സൊസൈറ്റിയിലും പിരിച്ചുവിടൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

In regional BY P Faseena On 02 July 2022
കൽപേനി: കഴിഞ്ഞ പത്ത്കൊല്ലമായി കല്പേനി കോ ഓപ്പെറേറ്റിവ് സൊസൈറ്റിയിൽ ജോലി ചെയ്തു വരുന്ന തൊഴിലാളിയെ പിരിച്ചുവിട്ടു. മാൽമിക്കാക്കാട ഹസ്സൻ എന്ന തൊഴിലാളിക്കാണ് ജോലി നഷ്ടമായത്. എൻ.സി.പി പാർട്ടിയെ അനുകൂലിക്കുന്ന ബോർഡാണ് നിലവിൽ സൊസൈറ്റി ഭരിക്കുന്നത്. ഹസ്സനെ എൻ.സി.പി പ്രവർത്തകരും അനുഭാവികളും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഞങ്ങളുടെ ഔദാര്യമാണ് സൊസൈറ്റിയിലെ ജോലി എന്ന രീതിയിലുള്ള ഭീഷണികളാണ് പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ ഉള്ളത്.
മോശമായി പെരുമാറി എന്ന് കാണിച്ചാണ് ഹസ്സനെ പിരിച്ചു വിട്ടിരിക്കുന്നതെങ്കിലും തൊഴിലാളിക്കെതിരെ പരാതി നൽകിയതായി പിരിച്ചുവിട്ട ഉത്തരവിൽ പറയുന്നില്ല. ലക്ഷദ്വീപ് ഭരണകൂടം 3000 തോളം ജോലിക്കാരെ പിരിച്ചുവിട്ടത്തിനെതിരെ എൻ.സി.പി ലക്ഷദ്വീപ് ഘടകം സമരത്തിലാണ്. ഞാൻ കൃത്യ നിർവഹണത്തിൽ ഭംഗം വരുത്തുകയോ ആരോടും മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ജോലിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ല എന്ന് പിരിച്ചു വിട്ട തൊഴിലാളി ഹസ്സൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY