DweepDiary.com | ABOUT US | Thursday, 28 March 2024

കടമത്തിലെ ഗവൺമൻ്റ് കോളേജ് വിദ്യാർഥികൾ സമരത്തിൽ

In regional BY P Faseena On 15 June 2022
കടമത്ത്: വിവിധ ആവശ്യങ്ങളുന്നയിച്ച് കടമത്ത് ഗവൺമെൻ്റ് കോളേജ് വിദ്യാർഥികൾ കടമത്ത് ഡി.സി ഓഫീസിന് മുമ്പിൽ സമരത്തിൽ. ഒരു വിഷയത്തിലും ആവശ്യത്തിനുള്ള അധ്യാപകരില്ല, നല്ലൊരു ലൈബ്രറിയില്ല, വൃത്തിഹീനമായ ശൗചാലയങ്ങൾ, പ്രൊഫഷണൽ കോഴ്സുകളായ ബി.ബി.എ, ഹോസ്പിറ്റാലിറ്റി ആൻഡ് കാറ്ററിംഗ് , ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി , സോഫ്റ്റ്‌വെയർ ഡെവല്പ്മെൻ്റ് തുടങ്ങിയ കോഴ്സുകൾക്ക് ആദ്യ സെമസ്റ്റർ പരീക്ഷയായിട്ടും ഒരു അധ്യാപകൻ പോലുമില്ല. ഉണ്ടെങ്കിൽ തന്നെ പേരിന് മാത്രം ഗസ്റ്റ് അധ്യാപകരാണ് ഒരു സെമസ്റ്റർ തീരാറായിട്ടും ഇതൊന്നും നികത്താനുള്ള ശ്രമവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഇന്ത്യൻ വൈസ് പ്രസിഡൻ്റ് വെങ്കയ്യ നായിഡു ഉദ്ഘാടനം നിർവഹിച്ച കടമത്ത് ഗവൺമെൻ്റ് കോളേജ് ഭരണകൂടത്തിൻ്റെ വലിയൊരു നേട്ടമായി ചൂണ്ടികാണിക്കപ്പെട്ട ഒരു കാര്യമായിരുന്നു. പ്രഫുൽ പട്ടേൽ വന്നതിന് ശേഷം നിലവിൽ വന്ന മിനികോയ് പോളി ടെക്നിക് കോളജിലും വിദ്യാർത്ഥികൾ സമരത്തിലാണ്. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആണെന്നും അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർത്ഥി പ്രതിനിധികൾ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY