ഹാച്ചറി മെഷീനുകള്‍ ലേലം ചെയ്യാനൊരുങ്ങി ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ്

കടമത്ത്: ലക്ഷദ്വീപിലെ ഫാമുകളിലെ ഹാച്ചറിമെഷീനുകള് (മുട്ട വിരിയിക്കുന്ന യന്ത്രം) ലേലത്തിന് വെച്ച് ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ്. ഈ മാസം 28ന് വൈകുന്നേരം 4 മണിക്ക് മെഷീനുകള്‍ ലേലം ചെയ്യുമെന്ന് കടമത്ത് മൃഗസംരക്ഷണ വകുപ്പ് ഫാം മാനേജര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഫാം അടച്ചിടരുതെന്നുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥരുടെ ഈ നീക്കം. മെഷീനുകള്‍ ഓരോന്നായിട്ടായിരിക്കും ലേലം ചെയ്യുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മെയ് 28 നാല് മണിക്ക് മുമ്പായി നിശ്ചിതതുക വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്റെ പേരില്‍ കാനറ ബാങ്കില്‍ ഡി.ഡി ആയി അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും, ലേലം ഉറപ്പിച്ചാല്‍ മേലധികാരികളുടെ അനുമതിയോടെ 15 ദിവസത്തിനകം മെഷീനുകള്‍ ലേലം ഉറപ്പിച്ച ആളുടെ സ്വന്തം ചിലവില്‍ എടുത്ത് കൊണ്ടുപോകേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ആളപായമില്ല
- കൽപേനി സൊസൈറ്റിയിലും പിരിച്ചുവിടൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
- സമര വിലക്ക്: മിനിക്കോയ് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകാനുള്ള അപേക്ഷ സമർപ്പിച്ചു
- കടമത്തിലെ ഗവൺമൻ്റ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
- ബൈക്കപകടത്തിൽ മരിച്ച ചെത്ലത് സ്വദേശിയുടെ മൃതദേഹം വിട്ട്നല്‍കാതെ അധികൃതർ