DweepDiary.com | ABOUT US | Friday, 29 March 2024

ബിത്രയില്‍ കുടിവള്ള ക്ഷാമം രൂക്ഷം- ഉദ്യോഗസ്ഥര്‍ ദുരിതത്തില്‍

In regional BY Admin On 24 April 2014
ബിത്ര(24/4/14):- ദിവസം 5 ലിറ്റര്‍ വെള്ളം നല്‍കിക്കൊണ്ടിരുന്ന പൊതുമരാമത്ത് വകുപ്പ് അത് 1.5 ലിറ്ററായി വെട്ടിക്കുറച്ചതോടെ ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ദുരിതത്തിലായി. കിണര്‍ വെള്ളം പൂര്‍ണ്ണമായും ഉപ്പുരസമുള്ള ബിത്രയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സോളാര്‍ വാട്ടര്‍ ഡീസാന്‍ലേഷന്‍ പ്ലാന്റ് 1988 പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പിന്നീട് അതിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ വര്‍ഷങ്ങളോളം ചെത്ത്ലാത്ത് ദ്വീപില്‍ നിന്ന് ബോട്ട് മുഖേന ഇവിടെ കുടിവെള്ളം എത്തിച്ചിരുന്നു. പിന്നീടാണ് മഴ വെള്ളം ശേഖരിക്കാനായി ഓരോ വീടിനും വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ച് കൊടുത്തത്. കൂടാതെ പൊതുമരാമത്ത് വകുപ്പും ഉയര്‍ന്ന സംഭരഷേശിയുള്ള വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ച് മഴവെള്ളം ശേഖരിച്ച് തുടങ്ങി. എന്നാല്‍ വീടുകളില്‍ നിര്‍മ്മിച്ച പോലെയുള്ള മഴവെള്ള സംഭരണ ടാങ്കുകള്‍ സര്‍ക്കാര്‍ ക്വാട്ടേഴ്സുകളില്‍ നിര്‍മ്മിച്ചെങ്കിലും അതിന്റ അറ്റകുറ്റ പണിനടത്താത്തതിനാല്‍ ടാങ്കുകള്‍ക്ക് പൊട്ടിപ്പൊളിയുകയായിരുന്നു. അതിനാല്‍ ഇവിടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുടി വെള്ളത്തിനായി സര്‍ക്കാര്‍ തന്നെ ദിവസം 5 ലിറ്റര്‍ വെള്ളം ദിനം പ്രതി ഓരോ കുടുംബത്തിനും നല്‍കിയിരുന്നു. ഇപ്പോള്‍ വെള്ളം കുറഞ്ഞതോടെ അത് 1.5 ലിറ്ററായി കുറച്ചു. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന മറുനാടന്‍ ദ്വീപുകാര്‍ കടുത്ത നിരാശയിലായി.
മഴവെള്ള സംഭരണ ടാങ്കുകളുള്ള വീട്ടുകാര്‍ക്കും സര്‍ക്കാര്‍ വെള്ളം നല്‍കിയതാണ് ഇത്രയും പെട്ടെന്ന് വെള്ളം തീരാന്‍ കാരണമായതെന്ന് ഇവിടെ ജോലിചെയ്യുന്നവര്‍ പറയുന്നു. കൂടാതെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡാക്ക് ബംഗ്ലാവില്‍ കുളിക്കാനും അലക്കാനും വരെ മഴവെള്ളമാണ് നല്‍കുന്നത്. യഥാര്‍ത്തത്തില്‍ മിനിക്കോയി, കവരത്തി, അഗത്തി തുടങ്ങിയ ദ്വീപുകളില്‍ സ്ഥാപിച്ചിരിക്കുന്ന NIOT യുടെ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റു് ആദ്യം എത്തേണ്ടടത് ഇവിടെയായിരുന്നു. 300 ല്‍ താഴെ ജനസംഖ്യയുള്ള ബിത്രയില്‍ 40 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ പണിത ക്വാര്‍ട്ടേസിന്റെ അവസ്ഥയും വളരെ പരിതാപകരമെന്നാണ് ഇവര്‍ പറയുന്നത്. ബിത്രയിലേക്ക് സ്ഥലംമാറ്റം കിട്ടുന്ന പല ഉദ്യോഗസ്ഥരും ലോഗ് ലീവില്‍ പ്രവേശിക്കാനുള്ള കാരണവും കുടിവെള്ളവും പാര്‍പ്പിടവും തന്നെയാണ്. ദ്വീപ് ഡയറിയിലൂടെ ഈ പ്രശ്നം പബ്ലിഷ് ചെയ്യുന്നതിലൂടെ ഇവിടെ നിര്‍മ്മാണം നടന്ന് കൊണ്ടിരുക്കുന്ന ആരോ പ്ലാന്റിന്റെ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുകൂല സമീപനം പ്രതീക്ഷിക്കുകയാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY