DweepDiary.com | ABOUT US | Wednesday, 24 April 2024

സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ കപ്പ്- അഗത്തിയും കവരത്തിയും ജേതാക്കള്‍

In regional BY Admin On 20 April 2014
അമിനി(20/04/2014): ഭാരതീയ വായുസേനാ ഉദ്യോഗസ്ഥനായിരുന്ന എയര്‍മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയുടെ സ്മരാണര്‍ത്ഥം ഇന്ത്യ ഒട്ടാകെ നടത്തപ്പെടുന്ന 31'മത് കാല്‍പന്ത് കളിയുടെ ലക്ഷദ്വീപ് സ്കൂള്‍ മേഖലയില്‍ മല്‍സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ അണ്ടര്‍ 14 വിഭാഗത്തില്‍ അഗത്തി സ്കൂള്‍ കോപ്ലക്സും അണ്ടര്‍ 17 വിഭാഗത്തില്‍ കവരത്തി സ്കൂള്‍ കോപ്ലക്സും ജേതാക്കളായി. അണ്ടര്‍ 14 വിഭാഗത്തില്‍ ആതിഥേയരായ അമിനി ദ്വീപ് റണ്ണേയ്സ് അപ്പായപ്പോള്‍ അണ്ടര്‍ 17'ല്‍ അഗത്തി റണ്ണേയ്സ് അപ്പായി. 2014-15 അധ്യയന വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ചെത്ലാത് ദ്വീപ് ആതിഥേയത്വം വഹിക്കും.

സുബ്രതോ മുഖര്‍ജി കപ്പ് ചരിത്രം (വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയത്):
കാല്‍പന്ത് കളിയുടെ ആരാധകനായ ഭാരതീയ വായുസേനയുടെ എയര്‍മാര്‍ഷല്‍ സുബ്രതോ മുഖര്‍ജി 1958'ലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഖിലേന്ത്യാ തലത്തില്‍ ഒരു കാല്‍പന്ത് മേള സംഘടിപ്പിക്കാനുള്ള ആശയം കൊണ്ടുവന്നത്. ആ സമയം അദ്ദേഹം വായുസേനയുടെ ചീഫ് ഓഫ് ദ എയര്‍ സ്റ്റാഫ് റാങ്കിലായിരുന്നു. എന്നാല്‍ തന്‍റെ സ്വന്തം പേരില്‍ തന്നെ ആ മേള 1960'ല്‍ സംഘടിപ്പിക്കുമ്പോള്‍ പക്ഷെ അദ്ദേഹം ഒരു അപകടത്തില്‍ ഈ ലോകത്തില്‍ നിന്നും മരിച്ചുപോയിരുന്നു. ടോക്യോയിലെ ഒരു റെസ്റ്റോറന്‍റില്‍ വെച്ച് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം ശ്വാസകോശത്തില്‍ യാദ്യശ്ചികമായി കയറിയാണ് അദ്ദേഹം മരണമടഞ്ഞത്. കാല്‍പന്ത് കളിയുടെ കൂട്ടുകാരന്‍റെ ഓര്‍മ്മയ്ക്ക് സുഹൃത്തുക്കള്‍ 1960'ല്‍ സുബ്രതോ മുഖര്‍ജി സ്പോര്‍ട്സ് എഡ്യുക്കേഷന്‍ സൊസൈറ്റി രൂപീകരിക്കുകയും 50 സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആദ്യ മേള നടത്തുകയും ചെയ്തു. 1998 മുതല്‍ മല്‍സരങ്ങള്‍ 14 വയസിനു താഴെയുള്ളവര്‍ക്കും 17 വയസിനു താഴെയുള്ളവര്‍ക്കും എന്ന തരത്തില്‍ രണ്ടു വിഭാഗമായി സംഘടിപ്പിച്ച് പോന്നു. ഇന്ന് സുബ്രതോ മുഖര്‍ജി കപ്പ് Ministry of Youth Affairs & Sports ന്റെ സഹായത്തോടെ ഭാരതീയ വായൂസേനയാണ് സംഘടിപ്പിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY