DweepDiary.com | ABOUT US | Friday, 29 March 2024

ശമ്പളം തോന്നുമ്പോൾ തരും; ജോലിയിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒഴി‍ഞ്ഞ് പോയിക്കോ - വിനോദ സഞ്ചാര ദ്വീപിലെ ജീവനക്കാരോടെ മോശമായി പെരുമാറി മാനേജ൪

In regional BY Admin On 18 April 2021
ബംഗാരം: സാമൂഹിക സാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ആവുകയാണ് ലക്ഷദ്വീപ് വിനോദ സഞ്ചാര വകുപ്പിലെ മാനേജരുടെ ശബ്ദ ക്ലിപ്പുകൾ. രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരോട് മോശമായ രൂപത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. ശമ്പളം തോന്നുമ്പോൾ തരുമെന്നും പറ്റില്ലെങ്കിൽ ജോലി ഒഴിവാക്കി പോകാനും ശബ്ദ സന്ദേശത്തിൽ പറയുന്നു. നോമ്പുള്ള ഡൈവിങ്ങ് ജീവനക്കാ൪ നോമ്പിന്റെ പേരിൽ ഡ്യൂട്ടി ഒഴിവാക്കരുത് എന്നും പറ്റില്ലെങ്കിൽ ഡൈവിങ്ങ് കേന്ദ്രം അടച്ചു പൂട്ടാനും പറയുന്നു. സ്റ്റാഫ് മെസ്സിൽ പകലിലെ ഭക്ഷണത്തിന്റെ ബാക്കിയാണ് രാത്രിയിൽ ലഭിക്കുന്നത് എന്നും നോമ്പ് തുറന്ന് കഴിഞ്ഞാൽ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നുമുള്ള ജീവനക്കാരുടെ പരാതിയിൽ ഭക്ഷണം ഉള്ളത് കഴിക്കാനും ഇല്ലെങ്കിൽ എന്തെങ്കിലും ചെയ്യാനും അദ്ദേഹം പറയുന്നു.

എന്നാൽ ജീവനക്കാരും മാനേജരോട് മോശമായ ഭാഷയിൽ പ്രതികരിക്കുന്നതിന്റെ ക്ലിപ്പും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ജീവനക്കാ൪ക്ക് കൃത്യ സമയം ശമ്പളം നൽകാത്തത് ആദ്യ സംഭവമല്ല. എന്നാൽ പ്രതികരിച്ചാൽ ഉള്ള ജോലി പോകുമെന്ന ഭയത്താൽ പലരും പ്രതികരിക്കാത്തത് എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പ്രതികരിച്ചു.



കടപ്പാട്: (image) worldghoomo(dot)com

SHARE YOUR FEEDBACK

RECENT IN THIS CATEGORY