DweepDiary.com | ABOUT US | Thursday, 18 April 2024

ആന്ത്രോത്തിലെ ജനകീയ സമരം ഒടുവിൽ വിജയം കണ്ടു - എംവി കോറൽസ് കപ്പൽ വാ൪ഫിൽ പിടിച്ചു

In regional BY Admin On 28 March 2021
ആന്ത്രോത്ത്: മാസങ്ങൾ നീണ്ടു നിന്ന് ജനകീയ പ്രശ്നങ്ങൾക്ക് ഒടുവിൽ വിജയത്തിളക്കം. സൗകര്യക്കുറവ് മൂലം ആന്ത്രോത്ത് ദ്വീപിലെ പുറംകടൽ വരെ നീണ്ട് കിടക്കുന്ന വാ൪ഫിലേക്ക് വലിയ കപ്പലുകൾ അടുക്കാതായതോടെ യാത്രക്കാ൪ അനാ൪ക്കലി സിനിമയിൽ കാണുന്ന പോലെ ബോട്ടിൽ കയറി വേണം കപ്പലിൽ കയറാൻ. വമ്പൻ തിരമാലകളും കനത്ത ഒഴുക്കും യാത്രക്കാരെയും ചരക്കിറക്കത്തേയും കനത്ത രീതിയിൽ ബാധിച്ചിരുന്നു. വലിയ കപ്പലുകൾക്ക് അടുക്കാനുള്ള സൗകര്യക്കുറവും പ്രവേശന കവാടത്തിലുള്ള സ്ഥലമില്ലായ്മയും കാരണമാണ് ക്യാപ്റ്റൻമാ൪ റിസ്ക് എടുക്കാൻ തയ്യാറാവാതിരുന്നത്. ആന്ത്രോത്ത് വാ൪ഫിന്റെ അടുത്ത ഘട്ട നി൪മ്മാണത്തിന് കേന്ദ്ര മന്ത്രാലയം ഫണ്ട് നൽകാതിരുന്നതോടെ വിഷയം പാ൪ലെമെന്റ് മെമ്പ൪ മുഹമ്മദ് ഫൈസൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുട൪ന്ന് രാഷ്ട്രീയ, കക്ഷി ഭേദമന്യേ ആന്ത്രോത്ത് ജനങ്ങൾ സമരം ആരംഭിക്കുകയായിരുന്നു. എന്നാൽ ഇന്ന് ക്യാപ്റ്റൻ സ്റ്റാലിന്റെ നേതൃത്വത്തിൽ എംവി കോറൽസ് വാ൪ഫിൽ അടുപ്പിക്കുകയായിരുന്നു. തുട൪ന്ന് ആന്ത്രോത്ത് ദ്വീപുകാ൪ ക്യാപ്റ്റനെ പൊതിയുകയും ദ്വീപിലിറക്കി ആദരിക്കുകയുെ ചെയ്തു. ആന്ത്രോത്ത് ഖാളി, ബഹുമാനപ്പെട്ട് ഹംസക്കോയ ഫൈസി ക്യാപ്റ്റനു ഉപഹാരം നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY