DweepDiary.com | ABOUT US | Friday, 19 April 2024

കാനറാ ബാങ്കിന്റെ കവരത്തി ATM ൽ റീത്ത് വെച്ച് പ്രതിഷേധിച്ച് സഖാവ് CT

In regional BY Mubeenfras On 15 February 2021
കാനറാ ബാങ്കിന്റെ കവരത്തി ATM മിൽ CPI ലക്ഷദ്വീപ് ഘടകം സെക്രട്ടറി CT നജ്മുദ്ധീൻ റീത്ത് വെച്ചു പ്രതിഷേധിച്ചു. ലക്ഷദ്വീപിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ ATM മിക്ക ദിവസവും അടഞ്ഞു കിടക്കലാണ്. ലക്ഷദ്വീപിൽ ഒരു കടയിലും കാർഡ് വഴി ഇടപാടുകൾ നടക്കാത്തത് കൊണ്ട് ഏക ആശ്രയം ATM മിൽ നിന്ന് ലഭിക്കുന്ന പൈസ തന്നെയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ATM അടഞ്ഞു കിടക്കുന്നത് പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കാനറാ ബാങ്ക് ബാംഗ്ലൂർ ഹെഡ് ഓഫീസിലേക്ക് പരാതി നൽകുമെന്നും ഇരുപത്തിനാലു മണിക്കൂറും പൈസ ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും സി റ്റി നജ്മുദ്ധീൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY