സേവനപാതയിൽ വീണ്ടും ശ്രദ്ധേയമായി നാവികർ - വേതനത്തിന്റെ ഒരു ഭാഗം ലക്ഷദ്വീപ് നാവികർ വക ദുരിതാശ്വാസ നിധിയിലേക്ക്
കവരത്തി: ലക്ഷദ്വീപ് കപ്പൽ ജീവനക്കാർ അഡ്മിനിസ്ട്രേറ്ററൂടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ വേതനത്തിൽ നിന്ന് സമാഹരിച്ച തുക സംഭാവന ചെയ്തു. അടുത്ത കാലത്ത് ശമ്പളം അടക്കമുള്ള വേതനം നൽകാത്തതിനെതിരെ സമരം ചെയ്ത നാവികർ വേതനത്തിന്റെ ഒരു പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ശ്രദ്ധേയമാണ്.
നാവികർക്ക് വേണ്ടി ലക്ഷദ്വീപ് സീമെൻ വെൽഫെയർ അസോസിയേഷൻ അദ്ധ്യക്ഷൻ സബീർ, മെമ്പർമാരായ ഷജീർ കവരത്തി, നൂറുള്ള അഗത്തി, ഷജീർ കവരത്തി എന്നിവർ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ജില്ലാ കളക്ടർക്ക് കൈമാറി.
നാവികർക്ക് വേണ്ടി ലക്ഷദ്വീപ് സീമെൻ വെൽഫെയർ അസോസിയേഷൻ അദ്ധ്യക്ഷൻ സബീർ, മെമ്പർമാരായ ഷജീർ കവരത്തി, നൂറുള്ള അഗത്തി, ഷജീർ കവരത്തി എന്നിവർ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ജില്ലാ കളക്ടർക്ക് കൈമാറി.