DweepDiary.com | ABOUT US | Friday, 29 March 2024

ടി.ടി.ഇസ്മായിലിന്റെ 'റങ്കുള്ള കുപ്പായം' പ്രകാശനം ചെയ്തു

In regional BY Mubeenfras On 27 November 2019
ആന്ത്രോത്ത്- കില്‍ത്താന്‍ സ്വദേശി ടി.ടി.ഇ സ്മായിലിന്റെ ഒമ്പതാമത്തെ പുസ്തകമായ "റങ്കുള്ള കുപ്പായം '' സ്ഥലത്തെ വിവിധോദ്ദേശ ഹാളിലെ നിറപ്പകിട്ടേറിയ ചടങ്ങിൽ വെച്ച് പ്രകാശനം നടത്തി. ഡോ. കോയമ്മക്കോയ (മാപ്പിളാടൻ) ക്ക് പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥകർത്താവ് തന്നെ നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടു. ശ്രീ.പി.കെ. മുസ്തഫാഖാൻ (PGT ) ഹൃദ്യമായ ശൈലിയിൽ പുസ്തക പരിചയം നടത്തി. റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ.ഹംസക്കോയാ ആധ്യക്ഷ്യം വഹിച്ചു. തദവസരത്തിൽ SMC-ചെയർമാൻ UK. മുഹമ്മദ് കാസിം, ഡോ.കോയമ്മക്കോയാ, അധ്യക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകർത്താവിന്റെ നന്ദി പ്രകടനത്തോടെ ചടങ്ങ് അവസാനിച്ചു. ലക്ഷദ്വീപിലെ ഏറ്റവും കൂടുതല്‍ പുസ്തകം പ്രസിദ്ധീകരിച്ച ബഹുമതിയും ടി.ടി.ഇസ്മായിലിനാണ്. ദ്വീപ് ഡയറി ഓണ്‍ ലൈനിലൂടെയും പുസ്കം വാങ്ങിക്കാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY