DweepDiary.com | Monday, 21 September 2020

കാശ്‌മീരില്‍ അസാധാരണ നീക്കവുമായി കേന്ദ്രം: അന്ന് ഭീകരരുടെ നട്ടെല്ലൊടിച്ച മുന്‍ ഐ.പി.എസ് ഓഫീസര്‍ സുപ്രധാന ചുമതലയിലേക്ക്, സംഘത്തില്‍ വീരപ്പനെ കൊന്ന മലയാളിയും

In regional / 21 July 2019
ന്യൂഡല്‍ഹി: ജമ്മു കാശ്‌മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അഞ്ചാം ഉപദേശകനായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ത്ഥനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ ഫാറൂഖ് അഹമ്മദ് ഖാനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനോടകം തന്നെ തീവ്രവാദ ഭീഷണി നേരിടുന്ന കാശ്‌മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം അസാധാരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കാശ്‌മീരിലെ സമാധാന ശ്രമങ്ങള്‍ തള്ളുന്ന വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ശക്തമായ സന്ദേശമെന്നോണമാണ് കേന്ദ്രസര്‍ക്കാര്‍ ഈ മാസം 13ന് ഫാറൂഖിനെ നിയമിച്ചത്. 2014ല്‍ പൊലീസില്‍ നിന്നും ഐ.ജി റാങ്കില്‍ വിരമിച്ച ഫാറൂഖ് പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തുടർന്ന് ലക്ഷദ്വീപിലെ ജനകീയ അഡ്മമിനിസ്േടേറ്ററായി നിയമനം ലഭിച്ചു.


ബി.ജെ.പിയുമായി പരമ്ബരാഗതമായി ബന്ധമുള്ളയാളാണ് ഫാറൂഖ്

ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ കേണല്‍ പീര്‍ മുഹമ്മദ് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ കാശ്‌മീരിലെ ആദ്യ പ്രസിഡന്റാണ്. പാര്‍ട്ടില്‍ ചേര്‍ന്നതിന് പിന്നാലെ ഫാറൂഖിന് ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ ചുമതലയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതലയുള്ള ദേശീയ സെക്രട്ടറി എന്ന പദവിയും നല്‍കിയിരുന്നു. തുടര്‍ന്ന് 2016ല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവായി നിയമിച്ചെങ്കിലും രണ്ടാം മോദി സര്‍ക്കാരിന് കീഴില്‍ ആഭ്യന്തര മന്ത്രിയായി അമിത് ഷാ നിയമിച്ചതിന് പിന്നാലെ അദ്ദേഹത്തെ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. ഇത് കാശ്‌മീരില്‍ ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. ഇതിന് വേണ്ടിയാണ് ഡല്‍ഹിയിലെ ഉദ്യോഗസ്‍ഥര്‍ പോലും അറിയാതെ ജൂലായ് 13 രണ്ടാം ശനി ദിവസം ഫാറൂഖിന്റെ നിയമന ഉത്തരവ് പുറത്തിറക്കിയത്. മൂന്നാം ദിവസം തന്നെ അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്‌തു.


അതിനിടെ ഗവര്‍ണറുടെ ഉപദേശകനായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് സഞ്ചരിക്കുമ്ബോള്‍ തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന നിലപാടുമായി ഫാറൂഖ് രംഗത്തെത്തി. 90കളില്‍ കാശ്‌മീരിലെ ഭീകരരുടെ നട്ടൊല്ലൊടിച്ച ഫാറൂഖിന് സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനിക്ക് കനത്ത സുരക്ഷ ആവശ്യമില്ലെന്നും സഞ്ചരിക്കാന്‍ സാധാരണ വാഹനം മതിയെന്നുമാണ് ഫാറൂഖിന്റെ നിലപാട്. ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ദില്‍ബാഗ് സിംഗിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

ഉപദേശകരില് വീരപ്പനെ കൊന്ന മലയാളിയും
കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്‍കിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനും ജമ്മുകാശ്മീര്‍ ഗവര്‍ണറുടെ ഉപദേശകന്റെ റോളിലുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും വിരമിച്ച ഐ.പി.എസ് ഉദ്യോസ്ഥനുമായ കെ.വിജയകുമാറാണ് ഇത്. സി.ആര്‍.പി.എഫ് മേധാവിയായിരുന്ന വിജയകുമാര്‍ 2012 സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് വിജയകുമാറിനെ ഗവര്‍ണറുടെ ഉപദേശകനായി നിയമിച്ചത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 1998 - 2001 കാലയളവില്‍ ബി.എസ്.എഫ് ഐ.ജിയായും പ്രവര്‍ത്തിച്ചു. വീരപ്പനെ പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18ന് വീരപ്പനെ വധിച്ചതോടെയാണ് അവസാനിച്ചത്.

കടപ്പാട്: േകേരള കൗമുദി

SHARE YOUR FEEDBACK

RECENT IN THIS CATEGORY