കടലിലും കരയിലും ഹാജിമാരെ വരവേറ്റ് വിവിധ സംഘടനകൾ - യാത്രക്കിടെ ഒരു മരണം
അഗത്തി (11/07/2019): ലക്ഷദ്വീപിലെ ഹാജിമാർക്ക് വിവിധ സംഘടനകൾ ഊഷ്മള വരവേൽപ്പ് നൽകി. കവരത്തി, അഗ്ഗത്തി, അമിനി ദ്വീപിൽ നിന്നുള്ള ഹാജിമാർക്ക് എംവി ലഗൂൺ കപ്പൽ ക്യാപ്റ്റൻ മൻസൂറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ സ്വീകരിച്ചു. രാത്രി വിഭവ സമ്യദ്ധമായ സദ്യ തയ്യാറാക്കി ജീവനക്കാർ ഹാജിമാരെ വരവേറ്റു.
കൊച്ചിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പനമ്പിള്ളി നഗറിൽ പ്രത്യേക വിരുന്നൊരുക്കി ഹാജിമാരെ സ്വീകരിച്ചു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ, മറ്റു മെമ്പർമാർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യാത്രാ മദ്ധ്യേ മരണപ്പെട്ട അഗത്തിയിൽ നിന്നുള്ള ഹാജി, കാട്ടാം പള്ളി അഹമദ് കോയക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന സംഘടിപ്പിച്ചു. കപ്പൽ അഗതിയിൽ നിന്ന് പുറപ്പെട്ട് അമിനി എത്തിയപ്പോൾ ആണ് അദ്ദേഹം മരണപ്പെട്ടത്. അമിനിയിൽ നിന്ന് ഹെലികോപ്ടറിൽ ജനാസ അഗത്ത്തിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രാത്രികാല ലാൻഡിങ് സൗകര്യം ഇല്ലാത്തതിനാൽ ഈ ഉദ്യമം നടന്നില്ല. അമനിയിൽ സംസ്കാര ചടങ്ങുകൾ നടത്തിയ ശേഷം ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ സഹായത്തോടെ ഭാര്യയും കുട്ടികളും അടങ്ങിയ ബന്ധുക്കളെ ആഗത്തിയിൽ എത്തിച്ചു. ഇവർ വിമാനം വഴി ഇന്ന് കൊച്ചിയിൽ എത്തും.
ഇന്ന് രാത്രി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ ഹാജിമാർക്ക് പ്രത്യേകം വിരുന്നൊരുക്കിയിട്ടുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ജനദ്രോഹ പരിപാടികൾ തുടരുന്നു; തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന - ലക്ഷദ്വീപിൽ ഇന്ധന വില വർദ്ധിക്കും
- ഡോക്ടർ ഇല്ല - ചെത്ലാതിൽ പഞ്ചായത്ത് സമരത്തിലേക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥലംമാറ്റ നയം അട്ടിമറിക്കപ്പെടുന്നു - മൂന്ന് വർഷം സർവീസ് പൂർത്തിയാക്കാതെ സ്ഥലം മാറി പോകുന്നത് തുടർക്കഥ
- സേവനപാതയിൽ വീണ്ടും ശ്രദ്ധേയമായി നാവികർ - വേതനത്തിന്റെ ഒരു ഭാഗം ലക്ഷദ്വീപ് നാവികർ വക ദുരിതാശ്വാസ നിധിയിലേക്ക്
- ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടു: 121 പേര് നാളെ കൊച്ചിയിലെത്തും
- പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകര്‍ ദ്വീപുകളില്‍ സുരക്ഷിതര്‍ - നാട്ടിലെത്തിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍