DweepDiary.com | ABOUT US | Friday, 19 April 2024

ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് സൈറ്റിലെ സാങ്കേതിക തടസങ്ങള്‍ തുടര്‍ക്കഥയാവുന്നു; പ്രശ്ന പരിഹാരത്തിന് ജീവനക്കാര്‍

In regional BY Admin On 05 July 2019
കവരത്തി: ഓണ്‍ലൈന്‍ കപ്പല്‍ ടിക്കറ്റിങ്ങ് സൈറ്റിലെ സാങ്കേതിക തടസങ്ങള്‍ തുടര്‍ക്കഥയാവുന്നു. ടിക്കറ്റ് എടുത്ത് പേയ്മെന്റ് എത്തുമ്പോയാണ് പ്രധാനമായും സാങ്കേതിക തടസം ഉണ്ടാകുന്നത്. ടിക്കറ്റിന്റെ പണം വിജയകരമായി ഈടാക്കിയതായി സന്ദേശം വരികയും എന്നാല്‍ തുടര്‍ന്ന് കപ്പല്‍ ടിക്കറ്റിങ്ങ് സൈറ്റിലേക്ക് റീഡൈരക്റ്റ് ആവാതിരിക്കുകയും ചെയ്യുന്നതോടെ ടിക്കറ്റ് ബുക്കിങ്ങ് തടസ്സപ്പെടുന്നു. എന്നാല്‍ തുറമുഖ വകുപ്പിന്റെ സാങ്കേതിക വിദഗ്ദ്ധര്‍ സൈറ്റ് പുതിയ രുപത്തിലും തരത്തിലും മാറ്റം വരുത്തിയിട്ടുണ്ട് എന്നും സിന്‍ഡിക്കറ്റ് ബാങ്കിന്റെ സാങ്കേതിക പ്രശ്നങ്ങളാണ് പ്രധാന കാരണമെന്നും പറയുന്നു. എങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ചു തരികയാണെങ്കില്‍ അവ പരിഹരിച്ച് തരുമെന്ന് ഉറപ്പ് തരുന്നു. lk-ports[at]nic[dot]in എന്ന ഇ-മെയിലിലേക്കാണ് സാങ്കേതിക തടസങ്ങളുടെ വിവരങ്ങളും സ്ക്രീന്‍ ഷോട്ടും അയക്കേണ്ടത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY