DweepDiary.com | ABOUT US | Thursday, 25 April 2024

സര്‍വീസിലുള്ള അധ്യാപകര്‍ കേന്ദ്ര പരീക്ഷ ജയിക്കണമെന്ന ആശയവുമായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്

In regional BY Admin On 03 June 2019
കവരത്തി: സര്‍വീസിലുള്ള അധ്യാപകര്‍ കേന്ദ്ര യോഗ്യതാ പരീക്ഷ ജയിക്കണമെന്ന ആശയവുമായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. ഇതിനെ സംബന്ധമായ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍. എന്നാല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വകുപ്പ് തയ്യാറായില്ല. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ പാസായവരെ ഇതില്‍ നിന്നും ഒഴിവാക്കും. കേരളത്തില്‍ കെറ്റെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകര്‍ക്ക് വീണ്ടും സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. കുട്ടികളുടെ കൂട്ട തോല്‍വിയാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് കരുതുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY