DweepDiary.com | ABOUT US | Friday, 19 April 2024

ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നു

In regional BY Admin On 28 February 2019
കല്പേനി: സ്ഥലം വിദ്യുത്ച്ഛക്തി വകുപ്പിലെ എച്ച്.എല്‍.എം. ശ്രീ ഹംസക്കോയ എം ഇന്ന് വിരമിക്കുന്നു. നീണ്ട 37 ഓളം വര്‍ഷം വിവിധ ദ്വീപുകളില്‍ സേവനമനുഷ്ടിച്ച അദ്ദേഹം കവരത്തി, ആന്ത്രോത്ത്, ബിത്ര, ചെത്‍ലാത്, മിനിക്കോയ്, അമിനി, കല്‍പേനി ദ്വീപുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ ഇഷ്ടനായ ഇദ്ദേഹത്തിന്റെ വിരമിക്കലിന്റെ വിഷമത്തിലാണ് കല്പേനിയിലെ വിദ്യുത്ച്ഛക്തി വകുപ്പിലെ ജീവനക്കാര്‍. കഴി‍ഞ്ഞ രാത്രി ഇവര്‍ അദ്ദേഹത്തിന് പ്രത്യേക പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
ലക്ഷദ്വീപിലെ കല്‍പേനി സ്വദേശിയാണ് ഹംസക്കോയ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY