DweepDiary.com | ABOUT US | Friday, 29 March 2024

ഫണ്ടില്ലെങ്കിലും സേവന പാതയില്‍ വീണ്ടും സ്‍കൗട്ട് കുട്ടികള്‍

In regional BY Admin On 22 February 2019
സ്ഥാപക ദിനം പോലും കൊണ്ടാടാന്‍ ഫണ്ട് അനുവദിക്കാതെ വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചപ്പോഴും കുട്ടികള്‍ കച്ചമുറുക്കി സേവനത്തിനിറങ്ങി. ലോക സ്‍കൗട്ട് സ്ഥാപക ദിനമായ ഇന്ന് അഗത്തി ഗവര്‍മെന്റ് എസ്ബി സ്കൂള്‍ സ്കൗട്ട് യൂണിറ്റാണ് വിനോദ സഞ്ചാര മേഖലയായ ലഗൂണ്‍ ബീച്ച് ശുചീകരിച്ചത്. കടലില്‍ നിന്ന് കയറിയതും കടപ്പുറത്ത് ഉപേക്ഷിച്ചതുമായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു. പ്ലാസ്റ്റിക് പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ ബോക്സിലും മറ്റു മാലിന്യങ്ങള്‍ കത്തിക്കുകയും ചെയ്തു.

ഇതിന് മുമ്പ് ഈ സ്കൗട്ട് യൂണിറ്റ് വാര്‍ത്തയില്‍ നിറഞ്ഞത് 2018 ആഗസ്റ്റ് 15 നാണ്. സ്വാതന്ത്ര ദിന പരേഡില്‍ ഒന്നാം സമ്മാനമായി ലഭിച്ച തുക കേരളത്തിലെ പ്രളയത്തിലേക്ക് സംഭാവന നല്‍കിയാണ് ഇവര്‍ താരങ്ങളായത്. അന്നും വിദ്യാഭ്യാസ വകുപ്പിന് തങ്ങളുടെ രജിസ്ട്രേഷന്‍ ശരിയാക്കാനും യൂണിറ്റ് സജീവമാക്കാനും കത്ത് നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് തലസ്ഥാനമായ കവരത്തിയിലെ യൂണിറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം യൂണിഫോമും ആവശ്യമായ ഫണ്ടും നല്‍കുന്നുണ്ടെന്നും മറ്റു ദ്വീപുകളോട് ചിറ്റമ്മ നയമാണെന്നും ആന്ത്രോത്ത് സ്‍കൗട്ട് യൂണിറ്റിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അധ്യാപകന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY