DweepDiary.com | ABOUT US | Friday, 26 April 2024

ഈ യുവാക്കള്‍ക്കിതെന്തു പറ്റി??? കഞ്ചാവു കടത്താന്‍ സാഹസം കാട്ടി, ഇപ്പോള്‍ റിമാന്‍ഡില്‍

In regional BY Admin On 26 January 2019
മട്ടാഞ്ചേരി: ലക്ഷദ്വീപിലേക്ക് കടത്താൻ ശ്രമിച്ച രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ സി.ഐ.എസ്.എഫ്. പിടികൂടി. കവരത്തി സ്വദേശികളായ റമീസ് ഖാൻ (20), അർഷാദ് (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള എം.വി. കവരത്തി കപ്പലിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കപ്പലിലേക്ക് കയറ്റുന്ന സാധനങ്ങൾ സ്‌കാൻ ചെയ്യുന്നതിനിടയിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു കഞ്ചാവ് പായ്ക്കറ്റ്. എന്നാല്‍ പ്രതികൾ കപ്പലിൽ കയറിയിരുന്നു. ഏറെനേരം കാത്തിരിന്നിട്ടും പായ്ക്കറ്റ് അന്വേഷിച്ച് ആളെത്താതായതോടെ ലക്ഷദ്വീപ് പാസഞ്ചര്‍ സെന്ററിലെ വെൽഫെയർ ഓഫീസറുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്ന് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച സ്ളിപ്പ് ലഭിച്ചു. അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോള്‍ പ്രതികളെ തിരിച്ചറിഞ്ഞു. കപ്പലിലെ വെൽഫെയർ ഓഫീസറുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടി ഹാര്‍ബര്‍ പോലിസിനെ ഏല്‍പ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY