DweepDiary.com | ABOUT US | Friday, 29 March 2024

"ബോട്ടുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും" - ഫിഷറീസ് ഡൈരക്റ്ററേറ്റ്

In regional BY Admin On 10 January 2019
കവരത്തി: മീന്‍പിടിത്ത രജിസ്ട്രേഷന്‍ നേടുകയും എന്നാല്‍ എന്നാല്‍ ചിലബോട്ടുടമകള്‍ മീന്‍പിടിക്കാന്‍ പോവാതെ കപ്പലിലേക്ക് സര്‍വീസ് നടത്തുകയും ചരക്ക് നീക്കത്തില്‍ ഏര്‍പ്പെടുകയും മത്സ്യബന്ധനമല്ലാത്ത പ്രവര്‍ത്തികളില്‍ മാത്രം ഏര്‍പ്പെടുകയും ചെയ്യുന്ന പ്രവണത ദ്വീപുകളില്‍ കൂടിവരുന്നുണ്ട്. ഇവര്‍ മല്‍സ്യത്തോഴിലാളുകള്‍ക്ക് അനുവദിക്കുന്ന സൗജന്യ ഉപകരണങ്ങള്‍, ഇന്ധനം, മറ്റു പദ്ധതികള്‍ എന്നിവ കൈപറ്റുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയുമായി ഫിഷറീസ് ഡയരക്റ്ററേറ്റ് രംഗത്ത്. (Content from: www.dweepdiary.com) LMFR/MS ആക്റ്റിനു വിരുദ്ധമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉപാധികളില്ലാതെ ബോട്ടിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുമെന്നും ദ്വീപുകളിലെ ഫിഷറീസ് യൂണിറ്റ് ഇത്തരം ബോട്ടുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പറ‍ഞ്ഞുകൊണ്ട് ഫിഷറീസ് മേധാവി ഉത്തരവിറക്കിയിരിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY