DweepDiary.com | ABOUT US | Saturday, 20 April 2024

കളികാര്യമായി- ആസിഡ് വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ കൊച്ചിയിലെത്തിച്ചു

In regional BY Admin On 15 December 2018
കല്‍പേനി- കെമിസ്ട്രി ലാബില്‍ പ്രാക്ടികല്‍ ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമാശക്കായി വെള്ളം ഒഴിച്ച് കളിച്ചത് കാര്യമായി. മഗ്ഗിലുണ്ടായിരുന്നത് നേര്‍പ്പിച്ച ആസിഡാണെന്ന് മനസ്സിലാക്കാതെ വെള്ളമാണെന്ന് കരുതി സുഹൃത്തിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. സുഹൃത്ത് വേദനകൊണ്ട് പുളഞ്ഞപ്പോള്‍ അഭിനയിക്കുകയാണെന്നാണ് മറ്റ് സുഹൃത്തുക്കള്‍ മനസ്സിലാക്കിയത്. എന്നാല്‍ പ്രശ്നം മനസ്സിലാക്കിയ ഇവര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊള്ളല്‍ കണ്ണിന്റെ ഭാഗത്തായതോടെ വന്‍കരയിലേക്ക് റഫര്‍ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY