DweepDiary.com | ABOUT US | Thursday, 28 March 2024

നീണ്ട 37 വര്‍ഷത്തെ സേവനത്തിന് വിരാമം - ചോക്കിനോട് വിട ചൊല്ലി ആറ്റക്കോയ മാഷ്

In regional BY Admin On 30 June 2018
കവരത്തി (30/06/2018): 2018-19 അദ്ധ്യയന വര്‍ഷം തുടങ്ങി അഞ്ച് ദിവസമെയായുള്ളു. മനസിനു ഒരിക്കലുമില്ലാത്ത ഒരു നീറ്റലുമായാണ് ഇന്ന് ആറ്റക്കോയ മാഷ് സ്കൂളിലെത്തിയത്. പുതിയ കുട്ടികളെ പരിചയപ്പെട്ടതേയുള്ളു, അപ്പോയേക്കും പെന്‍ഷന്‍ ഉത്തരവ് എത്തി. വിദ്യാഭ്യാസ വകുപ്പിന് അബദ്ധം പിണഞ്ഞ് സാറിന് മേയ് മാസം ഉത്തരവ് നല്‍കിയിരുന്നു. നീണ്ട 37 വർഷത്തെ പ്രശസ്ത സേവനത്തിന് ശേഷമാണ് മാഷ് കവരത്തി ഗവ: ജെ.ബി.സ്കൂൾ നോർത്തിൽ നിന്നും വിരമിക്കുന്നത്. കവരത്തി ടീച്ചേഴ്സ് ഫോറം അദ്ദേഹത്തിന് വിരുന്നു സൽക്കാരവും പാരിതോഷികവും സമ്മാനിച്ചു. 1981ൽ മിനിക്കോയ് ദ്വീപിൽ സർവീസിൽ കയറിയ അദ്ദേഹം മിനിക്കോയ്, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. കവരത്തി സ്വദേശിയായ അദ്ദേഹം 10 വർഷത്തോളം കവരത്തിയിലെ സ്കൂളുകളിൽ സ്കൗട്ട് & ഗൈഡ്സ് ന്റെ മാസ്റ്ററായിരുന്നു. കവരത്തി ദ്വീപിലെ എല്ലാ സ്കൂളുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു വലിയ ശിഷ്യഗണം തന്നെ ലക്ഷദ്വീപിൽ അദ്ദേഹത്തിനുണ്ട്.

ഒരെഴുത്തുകാരൻ കൂടിയായ അദ്ദേഹം പച്ചത്തുകൾ, പതിനാലാം രാവ് തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ മാധ്യമങ്ങളിൽ കവിതകളും, കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. സ്വന്തം കഥ ആകാശമാണി കോഴിക്കോട് നിലയത്തിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മനോഹരമായ രണ്ട് മാപ്പിളപ്പാട്ടുകൾ പുറത്തിറക്കിയിട്ടുമുണ്ട്. 2016-17 അധ്യയന വർഷം അദ്ദേഹത്തെ തേടി ഏറ്റവും നല്ല അധ്യാപകനുള്ള രാഷ്ട്രപ്രതി അവാർഡ് എത്തി. 2018 ലെ റിപ്പബ്ളിക് ദിനത്തില്‍ ഡൽഹിയിൽ പങ്കെടുത്ത ടാബ്ളോയുടെ ലക്ഷദിപ് ടീം ലീഡർ കൂടിയായിരുന്നു അദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY