DweepDiary.com | ABOUT US | Friday, 29 March 2024

അഹ്റബില്‍ നിന്നും കാറ്റ് വീശി തുടങ്ങി- കാലവര്‍ഷം ലക്ഷദ്വീപിലെത്തി

In regional BY Admin On 29 May 2018
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ലക്ഷദ്വീപ്-കേരള തീരത്തെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ഇത്തവണ മൂന്നു ദിവസം നേരത്തേയാണ് കാലവര്‍ഷം എത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

മത്സ്യബന്ധന തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കേരള കര്‍ണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നീരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തരേന്ത്യയില്‍ ഉണ്ടായ കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 40 ആയി.

അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണവകുപ്പ് വ്യക്തമാക്കി. കേരളം, ലക്ഷദ്വീപ് , തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റടിക്കാനും ഇടയുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY