DweepDiary.com | ABOUT US | Saturday, 20 April 2024

കായിക ബോധവത്ക്കരണ പരിപാടിക്ക് സമാപനം

In regional BY Admin On 13 January 2018
ചെത്ത്ലാത്ത്- പത്ത് ദിവസമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കായിക ബോധവല്‍ക്കരണ പരിപാടിക്ക് സമാപനം. ഡിസംബര്‍ 31-ാം തിയതി നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ ശ്രീമതി.പൂമാടം റസീനാനിര്‍വ്വഹിച്ചു. തുടര്‍ന്ന് 30 ഓളംസര്‍ക്കാര്‍ ജീവനക്കാര്‍ ജീവനക്കാര്‍ക്കായി 10 ദിവസത്തെ കായിക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ഗവ.സീനിയര്‍സെക്കണ്ടറി സ്കൂള്‍ കായിക അധ്യാപകരായ ശ്രീ.മുഹമ്മദ് അസ്ലം, ശ്രീ.ബുസര്‍ജംഹര്‍, ശ്രീ.ഫിറോസ് ഖാന്‍.കെ., ശ്രീ.ആറ്റക്കോയ.പി.പി, ശ്രീ.റഹ്മത്തുള്ളാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 6:30 മുതല്‍ 9 മണിവരെയായിരുന്നു പരിശീലന പരിപാടി. കായികാ അഭ്യാസങ്ങള്‍, യോഗ, അയറോബാറ്റിക്ക് തുടങ്ങിയവയും ഹാസ്യാസ്പദമായ ഗെയിമുകളും ഫുഡ്ബോള്‍, ക്രിക്കറ്റ്, ക്രോസ്സ് കണ്‍ട്രീ, നീന്തല്‍, വാട്ടര്‍ സ്പോര്‍ട്സ്, തുടങ്ങിയ കായിക ഇനങ്ങളും സംഘടിപ്പിച്ചു. അവസാന ദിവസം പരിശീലനത്തോടൊപ്പം വിവിഘ മത്സര ഇനങ്ങളായ ഷോട്ട് പുട്ട്, പൊട്ടാട്ടോ ഗാതറിങ്ങ്, ഫ്രോഗ് ജംമ്പ്, ബാലന്‍സ് വാക്ക്, ബോംബ് ഇന്‍ ഗ സിറ്റി തുടങ്ങിയവ സംഘടിപ്പിച്ചു. എല്ലാ പരപിപാടികളിലും ജീവനക്കാരുടം സജീവമായ സാന്നിധ്യം ഉണ്ടായിരുന്നതായി സംഘാടകര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാന ദാനം പ്രിന്‍സിപ്പാള്‍ ശ്രീ.ടോം മാത്യു, എസ്.‍ഡി.ഓ ശ്രീ.കുഞ്ഞിസീതിക്കോയ, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഖലീല്‍ ഖാന്‍, അസിസ്റ്റന്‍റ് എന്‍ജീനിയര്‍ ശ്രീ.മുഹമ്മദ് ഖലീല്‍, അസിസ്റ്റന്‍ന്റ് ഹെഡ്മാസ്റ്റര്‍ ശ്രീ.പി.പി.സൈദ് അഹമദ് തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.
മത്സര വിജയികള്‍
ഷോട്ട് പുട്ട്- 1. എം.ഹുസൈന്‍ (ആന്ത്രോത്ത്), 2. മുദസ്സിര്‍.എസ്.ബി (ചെത്ത്ലത്ത്), 3. ഫത്തഹുള്ളാ.പി.പി (കില്‍ത്താന്‍)
ഫ്രോഗ് ജംപ്- 1. മുദസ്സിര്‍.എസ്.ബി(ചെത്ത്ലാത്ത്), 2. ഫത്തഹുള്ളാ.പി.പി (കില്‍ത്താന്‍), 3. മുഹമ്മദ് ഖാസിം (ആന്ത്രോത്ത്)
ബാലന്‍സ് വാക്ക്- 1. സര്‍ഫ്രാസ്.ടി.ഐ (കില്‍ത്താന്‍), 2. അബ്ദുല്‍ വഹാബ് (ചെത്ത്ലത്ത്), 3. എം.പി.അബ്ദുള്ളക്കോയ (ചെത്ത്ലാത്ത്)
പൊട്ടാട്ടോ റൈസ്- 1. ഫത്തഹുള്ളാ. പി.പി (കില്‍ത്താന്‍), 2. എം.പി.അബ്ദുള്ളക്കോയ (ചെത്ത്ലാത്ത്), 3. എസ്.ഇബ്രാഹിം (ചെത്ത്ലാത്ത്)
ബോംബ് ഇന്‍ ദ സിറ്റി- 1. ഫത്തഹുള്ളാ .പി.പി (കില്‍ത്താന്‍), 2. സര്‍ഫ്രാസ്.ടി.ഐ (കില്‍ത്താന്‍), 3. എസ്.ഇബ്രാഹിം (ചെത്ത്ലാത്ത്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY