DweepDiary.com | ABOUT US | Thursday, 18 April 2024

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആശ്വാസം പകർന്ന് കൊണ്ട്, കെ. ബി. സി. സി. ക്ലബ്

In regional BY Admin On 05 January 2018
കൽപേനി: ലക്ഷദ്വീപിൽ കലാ സാംസ്കാരിക മേഖലകളിൽ വളരെ സജീവ സാന്നിധ്യമായ കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്, കൽപേനി ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആശ്വാസം പകർന്ന് കൊണ്ട് ബെഡ്ശീറ്റും, തലയണയുറയും സൗജന്യമായി നൽകി. ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. എം. കെ. മുഹമ്മദ് അസ്ലമിന് കൽപ്പേനിയിൽ വച്ച്, ക്ലബ് പ്രസിഡന്റ് കെ. കെ. സജീദ്ഖാന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് കൈമാറ്റം. നേരത്തെ ചില മാധ്യമങ്ങൾ കിടക്കകളും കട്ടിലുകളും സൗജന്യമായി നൽകി എന്ന തെറ്റായ റിപ്പോർട്ടുകൾ വന്നിരുന്നതായി സജീദ് ഖാൻ ദ്വീപ് ഡയറിയോട് പറഞ്ഞു. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന തലയണയുറയും, വിരിപ്പും വളരെ മോശമായ അവസ്ഥയിലാണ്. മാറ്റിക്കിട്ടാൻ സാങ്കേതിക കാരണങ്ങളാൽ കാലതാമസം എടുക്കും. രോഗികൾക്കുള്ള താൽക്കാലികാശ്വാസമാണ് ഇത്തരം ഒരു സംഭാവനയിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്നും കെ. കെ. സജീദ് ഖാൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY