DweepDiary.com | Saturday, 16 February 2019

പൈതൃകം കരകൗശലമേള സംഘടിപ്പിച്ചു

In regional / 24 December 2017
ചെത്ത്ലാത്ത്(24.12.17):-കരകൗശല നാടെന്ന പേരിനെ അര്‍ത്ഥപൂര്‍ണ്ണമാക്കിക്കൊണ്ട് രണ്ടാമത് പൈതൃകം കരകൈശല മേള സംഘടിപ്പിച്ചു. ദ്വീപിലെ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. സീനിയര്‍ സെക്കണ്ടറി സ്കൂളിന് സമീപം സംഘടിപ്പിച്ച മേളയില്‍ വൈവിധ്യമാര്‍ന്ന നാടന്‍ പലഹാരങ്ങള്‍, കൈത്തറി, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടന്നു. കഴിഞ്ഞ മാസം സംഘടിപ്പിച്ച പ്രദര്‍ശനം അപ്രതീക്ഷിത വിജയം കൈവരിച്ചതില്‍ പ്രചോദനമുള്‍ക്കൊണ്ട് വീണ്ടും മേളസംഘടിപ്പിക്കാന്‍ തയ്യാറായതെന്ന് മേളയ്ക്ക് നേതൃത്വം നല്‍കിയ സാഹിത്യകാരന്‍ ശ്രീ.ചാളകാട് അഹമദ് കോയ ദ്വീപ് ഡയറിയോട് പറഞ്ഞു . എല്ലാ മാസവും മേള നടത്താനുള്ള തയ്യാറെടുപ്പിലാണഅ സംഘാടകര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY