DweepDiary.com | ABOUT US | Friday, 29 March 2024

ഈ 'എസ്.എം.സി' മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ!!

In regional BY Admin On 08 December 2016
കില്‍ത്താന്‍(3/12/16):- ദ്വിപിലെ നിലനില്‍ക്കുന്ന വിദ്യാഭ്യാസ തകര്‍ച്ചയെ നേരിടാനൊരുങ്ങി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കച്ചകെട്ടുന്നു. അതിന് മുന്നോടിയായി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കായി പ്രേത്യേകം പ്രത്യേകം കൗണ്‍ലിങ്ങ് ക്ലാസ്സുകള്‍ സംഘടിപ്പിച്ച് കൊണ്ടായിരുന്നു തുടക്കം. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യ (CIJI) എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചക്കായി പ്രത്യേക കര്‍മ്മ പദ്ധതികളും ആസൂത്രണം ചെയ്തു. CIJI യുമായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികളുടെ ഭാവി ദദ്രമാക്കാനൊതുകുന്ന വിവിധ പരിപാടികളുമായി SMC യുടെ മേല്‍നോട്ടത്തില്‍ മുന്നോട്ടുപോവാന്‍ തീരുമാനമായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.കെ.പി.ബി.അഹമദ് കോയ പരിപാടികള്‍ക്ക് എല്ലാവിധ പിന്‍തുണയും പ്രഖ്യാപിച്ചു. കൂടാതെ മദ്രസാ അധ്യാപകര്‍ തൊഴില്‍രഹിത യുവാക്കള്‍ എന്നിവര്‍ക്കായും പ്രത്യേക ക്സാസ്സുകള്‍ സംഘടിപ്പിച്ചു. പരിപാടികളില്‍ നാട്ടുകാരുടെ നിറ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY