DweepDiary.com | ABOUT US | Friday, 29 March 2024

അപൂര്‍വ അതിഥി നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി

In regional BY Admin On 24 November 2016
ചെത്ത്ലാത്ത്- ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ കളിക്കാനെത്തിയ അഫ്ത്താബ് മാഷിനും സുഹൃത്തുക്കളും കണ്ടത് അപൂര്‍വ്വ കാഴ്ച. ദ്വീപുകളില്‍ കാണപ്പെടാത്ത വവ്വാല്‍ കുഞ്ഞായിരുന്നു താരം. ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ വിശ്രമിക്കുകയായിരുന്ന വവ്വാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ചരക്ക് കപ്പലിലോ മഞ്ചുവിലോ മറ്റോ എത്തിയതാവാണ് സാധ്യതയെന്ന് നാട്ടുകാരുടെ അഭിപ്രായം. അപൂര്‍വ്വ അതിഥിയെ കാണാന്‍ നാട്ടുകാര്‍ ഇന്‍ഡോറില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY