DweepDiary.com | ABOUT US | Friday, 29 March 2024

പാമ്പില്ലാത്ത നാട്ടില്‍ പാമ്പിന്‍റെ ശല്ല്യം! കല്‍പേനിയില്‍ ഭീതി പരത്തി പാമ്പുകള്‍

In regional BY Admin On 19 August 2016
കല്‍പേനി (19/08/2016): കള്ളന്മാരും കൊള്ളക്കാരും മാത്രമല്ല ലക്ഷദ്വീപില്‍ ഇല്ലാത്തത് ദുഷ്ട ജന്തുക്കളും ഹിംസ്ര ജീവികളേയും ഇവിടെ പേടിക്കാതെ നമുക്ക് സ്വൈര വിഹാരം നടത്താം. എന്നാല്‍ ഇതിന് വിഘാതം നില്‍ക്കുന്ന ചില വാര്‍ത്തകളാണ് കല്‍പേനിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൽപേനിയുടെ പല ഭാഗങ്ങളില്‍ നിന്നും പാമ്പുകളെ കാണപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിക്കെട്ടൻ (Krait) എന്ന ഇനം പാമ്പുകളെയാണ് കാണപ്പെടുന്നത് എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇത് സ്ഥിതീകരിച്ചിട്ടില്ല. കരയിൽ ജീവിക്കുന്നവയിൽ വീര്യം കൂടിയ വിഷമുള്ളവയിൽ രണ്ടാം സ്ഥാനക്കാരാണ് ഇവർ. വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, കെട്ടുവളയൻ, കരിവേല, ശംഖുവരയൻ എന്നീ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. പേരുപോലെത്തന്നെ വെള്ളിക്കെട്ടുകൾ നിറഞ്ഞതാണ് ഇവയുടെ ശരീരം. ഇവ ഏകദേശം ഒന്നര മീറ്റർ‌ നീളത്തിൽ വളരുന്നു. ഇവയുടെ വിഷം നാഡിമണ്ഡലത്തെയാണ് ബാധിക്കുന്നത്. കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസ്സം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാൾ അനുഭവപ്പെടും. വായിൽ നിന്ന് നുരയും പതയുമുണ്ടാകും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിക്കും.

ജീവനോടെ പിടികൂടിയ ഒരെണ്ണം അധികൃതരുടെ അടുക്കലെത്തിക്കാന്‍ ശ്രമിക്കുകയാണ് നാട്ടുകാരിപ്പോള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY