DweepDiary.com | ABOUT US | Thursday, 25 April 2024

ദ്വീപ് ഡയറി മീലാദ് ക്വിസ്സ് 2015 ( ഉത്തരങ്ങള്‍)

In quiz BY Admin On 26 January 2015
ദ്വീപ് ഡയറി മീലാദ് ക്വിസ്സ് 2015
ഉത്തരങ്ങള്‍
1.ഭൂമുഖത്തിലെ ഏറ്റവും പഴക്കം ചെന്ന കിണര്‍ ഏത്? (ഉത്തരം- സംസം കിണര്‍) 2.ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദം(അ) മിന്റെ മകന്‍ തന്റെ സഹോദരന്റെ മൃതദേഹം എന്ത് ചെയ്യണമെന്തന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്ക്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അള്ളാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി? (കാക്ക) 3.മലക്കുകളില്‍ ആദ്യമായി ആദം നബി(അ) ന് സുജൂദ് ചെയ്തതാര്? (ഇസ്റാഫീല്‍ (അ)) 4.നബി(സ)യും ഖദീജ(റ)യും തമ്മിലുള്ള വിവാഹത്തില്‍ ഖുത്വുബ നിര്‍വ്വഹിച്ചതാര്? (അബൂത്വാലിബ്) 5.നബി(സ) യുടെ മകനായ ഇബ്രാഹിം(റ) ന്റെ മാതാവ് ആര്? (മാരിയ്യത്തുല്‍ ഖിബ്തിയ്യ(റ)) 6.നബി(സ) യുടെ പുറത്തുള്ള നുബൂവത്തിന്റെ അടയാളത്തിന് എന്തിന്റെ ആകൃതിയാണ്?(പ്രാവിന്റെ മുട്ടയുടെ) 7.നബി(സ) അവസാനമായി പങ്കെടുത്ത യുദ്ധം ഏത്? (തബൂക്ക് യുദ്ധം) 8.ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ) എത്ര മൃഗത്തെയാണ് അറുത്തത്? (63) 9.തന്നെ പുകഴ്ത്തിപ്പാടാന്‍ മസ്ജിദുന്നവബിയില്‍ നബി(സ) മിന്പര്‍ നിര്‍മ്മിച്ച് കൊടുത്തതാര്‍ക്ക്? (ഹസ്സാനിബ്നു സാബിത്(റ)) 10.നബി(സ) നിരസിക്കാത്ത ഒരേയൊരു വസ്തു എന്ത്? (സുഗന്ധം) 11.നബി(സ) യുടെ ഖബറിലേക്ക് സ്വന്തം മോതിരം വലിച്ചെറിഞ്ഞ സ്വഹാബി ആര്? (മുഗീറതുബ്നു ശുഅബ(റ)) 12.നബി(സ) യുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് എടുത്ത് സുഗന്ധമായി ഉപയോഗിച്ച സ്വഹാബി വനിത ആര്? (ഉമ്മു സുലൈം (റ)) 13.തിരുനബി(സ) ഇരുന്നാല്‍ ചെരുപ്പുകള്‍ തന്റെ കയ്യിലെടുക്കുകയും അവിടുന്ന് എണീറ്റാലുടനെ ധരിപ്പിക്കുകയും ചെയ്തിരുന്ന സ്വഹാബി ആരായിരുന്നു? (അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)) 14.ആയിശ(റ) നബി(സ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം എത്ര? (2210) 15.ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി ആര്? (ഉസ്മാനുബ്നു മള്ഊന്‍(റ)) 16.നബി(സ) യെ അവസാനമായി സ്പര്‍ശിച്ച സ്വഹാബി ആരായിരുന്നു? (അബ്ബാസ് (റ) ന്റെ മകന്‍ ഖുഥം(റ)) 17.നബി(സ) യുടെ ഭാര്യമാരില്‍ ഒരു മഹതിയുടെ മുന്‍ ഭര്‍ത്താവിന്റെ പേര് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരാണദ്ദേഹം? (സൈനബ ബിന്ദ് ജഹ്ഷ്(റ) ന്റെ മുന്‍ ഭര്‍ത്താവായ സൈദ്(റ)) 18.ബദര്‍ യുദ്ധത്തിലെ ആദ്യ മുസ്ലിം രക്തസാക്ഷി ആര്? (മിഹ്ജഅ്(റ) 19.അള്ളാഹു ഏറ്റെടുക്കുകയും മലക്കുകളെകൊണ്ട് ഏറ്റെടുപ്പിക്കുകയും വിശ്വാസികളെ വളരെ ബഹുമാനത്തോടെ അഭിസംബോധന ചെയ്ത് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ആരാധന ഏത്? (സ്വലാത്ത്) 20.ഹജറുല്‍ അസ് വദ് ഇപ്പോള്‍ എത്ര കഷ്ണങ്ങളായിട്ടാണുള്ളത്? (എട്ട്) 21.നബി(സ) യുടെ ഖബര്‍ശ്ശരീഫിനടുത്ത് ഒര് ഖബറിന് കൂടി സ്ഥലമുണ്ട്. അത് ആര്‍ക്കുള്ളതാണ്? (ഈസാനബി(അ)) 22.'സൈഫുള്ളാ'(അള്ളാഹുവിന്റെ വാള്‍) സ്ഥാനപ്പേരുള്ള സ്വഹാബി ആര്? (ഖാലിദിബ്നു വലീദ് (റ)) 23.ഹിജ്റ 555 ല്‍ തിരുനബി(സ) യുടെ ഖബ്റുശ്ശരീഫ് തുരന്ന് തിരുശരീരം കടത്തിക്കൊണ്ട് പോകാന്‍ സ്പെയിനില്‍ നിന്നും എത്തിയ രണ്ട് സത്യ നിഷേധികളെക്കുറിച്ചുള്ള വിവരം നബി(സ) സ്വപ്നത്തിലൂടെ നല്‍കിയത് ഏത് രാജാവിനായിരുന്നു? (സുല്‍ത്താന്‍ ആദില്‍ നൂറുദ്ധീന്‍ മഹ് മൂദ് ശഹീദിബ്നു സിങ്കി (റ)) 24.സ്വര്‍ഗ്ഗത്തിലേക്ക് താടിയോട് കൂടി പ്രവേശിക്കപ്പെടുന്ന ഏക പ്രവാചകന്‍ ആര്? (മൂസാനബി(അ)) 25.ഖുര്‍ ആനിലെ ഒരു ആയത്തിന്റെ അവതരണത്തോടൊപ്പം മുപ്പതിനായിരം മലക്കുകള്‍ ഇറങ്ങി. ഏതാണ് ആ ആയത്ത്? (ആയത്തുല്‍ കുര്‍സിയ്യ്) 26.ഖുര്‍ ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത ആര്? (നബി(സ)യുടെ പത്നി ഹഫ്സ്വ (റ)) 27.ഒരേ സൂറത്തില്‍ രണ്ട് തവണ സൂജൂദിതിലാവത്തുള്ള സൂറത്ത് ഏത്? (സൂറത്തുല്‍ ഹജ്ജ്) 28.ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഖുര്‍ ആനിലെ സൂറത്ത് ഏത്? (സൂറത്തുല്‍ ഹദീദ്) 29.ഖുര്‍ ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയതാര്? (അള്ളാഹു) 30.മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ ആന്‍ പരിഭാഷയുടെ കര്‍ത്താവ് ആര്? (മായിന്‍ കുട്ടി ഇളയ) 31.മദീനയുടെ പുറത്ത് പോകുമ്പോള്‍ മരണം സംഭവിക്കുമോ എന്ന ഭയന്ന്, ഹജ്ജിന് പോലും ഒരു തവണ മാത്രം പോവുകയും മദീനയില്‍ തന്നെ സ്ഥിര താമസമാക്കുകയും ചെയ്ത ഇമാം? (ഇമാം മാലിക്(റ)) 32.മന്‍ഖൂസ് മൗലൂദിന്റെ രചയിതാവ് ആര്? (സൈനുദ്ധീന്‍ മഖ്ദൂം(റ)) 33.കേരളത്തിലെ പ്രസിദ്ധനായ ഒരു പണ്ഡിതന്‍ മദീനയില്‍ ചെന്ന് റൗളാശരീഫിന്റെ അടുത്ത് നിന്ന് കവിത ആലപിച്ചപ്പോള്‍ റൗളയുടെ വാതില്‍ തുറക്കപ്പെട്ടു. ആരായിരുന്നു ആ വ്യക്തി? (വെളിയങ്കോട് ഉമര്‍ ഖാളി(റ)) 34.കേരളത്തില്‍ നിന്നും പോയി ഇസ്ലാംമതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍ രാജാവ് നബി(സ) ഹദിയ നല്‍കിയ ഭക്ഷണ പദാര്‍ത്ഥം എന്തായിരുന്നു? (ഇഞ്ചി) 35.ലക്ഷദ്വീപിലെ ആദ്യ മദ്രസ്സ ഏത്? ഏത് ദ്വീപില്‍? (സഫീനത്തുല്‍ മഹദീയീന്‍, ആന്ത്രോത്ത്) 36.മുഹമ്മദ് ഖാസിം തങ്ങളുടെ പിതാവിന്റെ പേരെന്ത്?( സയ്യിദ് മൂസാ രിഫാഈ(റ)) 37.മടവൂര്‍ സി.എം.വലിയുള്ളാഹിയുടെ രിഫാഇയാ ത്വരീഖത്തിന്റെ ശൈഖ് ദ്വീപിലെ ഒരു ‍മഹാനായിരുന്നു? ആരാണ് അദ്ദേഹം? (സയ്യിദ് യൂസുഫ് ചെറിയകോയാ തങ്ങള്‍) 38.ഹസ്രത്ത് ഉബൈദുള്ളാ തങ്ങള്‍ ദ്വീപിലേക്ക് യാത്ര തിരിച്ചപ്പോള്‍ കപ്പലില്‍ തങ്ങളെ കൂടാതെ എത്രപേരുണ്ടായിരുന്നു? (14) 39.'അഹ്മദ് നഖ്ഷബന്ദി' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്? (കെ.ബാഹിര്‍, കില്‍ത്താന്‍) 40.ആദ്യമായി നോബല്‍ സമ്മാനത്തിന് അര്‍ഹനായ മുസ്ലിം വ്യക്തി ആര്? (അന്‍വര്‍ അല്‍ സാദത്ത്- ഈജിപ്റ്റ് പ്രിസിഡന്റായിരുന്ന സമയത്ത് 1978 ല്‍ സമാധാനത്തിന് ലഭിച്ചു)
മീലാദ് ക്വിസ്സ് 2015 - സമ്മാനം സ്പോണ്‍സര്‍ ചെയ്തവര്‍
ഒന്നാം സമ്മാനം- 1500 രൂപ ( മുഹമ്മദ് അനീസ് ഇടയാക്കല്‍, കില്‍ത്താന്‍) രണ്ടാം സമ്മാനം- 1000 രൂപ ( ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ്, അഗത്തി) മൂന്നാം സമ്മാനം- 600 രൂപ ( ഉക്കാസ് ബീച്ച്, കില്‍ത്താന്‍) നാലാം സമ്മാനം- 500 രൂപ ( സീ ഗേറ്റ് ഹോലീഡെ ഹോംസ്, അഗത്തി) കൂടാതെ 5 പേര്‍ക്ക് 100 രൂപയുടെ റീച്ചാര്‍ജ് സമ്മാനം.
മത്സര ഫലം ഉടന്‍ പ്രഖ്യാപിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY