DweepDiary.com | ABOUT US | Wednesday, 24 April 2024

ദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കഞ്ചാവ് പിടികൂടി !!

In main news BY Admin On 25 May 2016
കൊച്ചി(24.05.16):- എം.വി.മിനിക്കോയി കപ്പലില്‍ ദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. സ്കാനിങ്ങ് വെട്ടിച്ചാണ് രണ്ട് യുവാക്കള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒരാള്‍ സ്കാന്‍ ചെക്കിങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പ് പിന്നിലെ ഗെയിറ്റിലൂടെ വന്ന ഒരു യുവാവ് ഒരു ബാഗ് കൈമാറിയതാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. ഈ ബാഗ് ചെക്കിങ്ങിനായി തുറന്നപ്പോള്‍ തന്നെ രണ്ട് പേരും രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറത്തേക്കോടിയയാളെ പോലീസ് പിടികൂടി. എന്നാല്‍ അകത്തേക്കോടിയയാള്‍ കപ്പലില്‍ കയറി തന്റെ ഷര്‍ട്ട് മാറി ബാത്ത്റൂമില്‍ ഒളിച്ചിരുന്നു. പിന്നീട് ഇയാളേയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് ഒന്നരക്കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഇവരെ മട്ടാഞ്ചേരി പോലീസിന് കൈമാറി. ഇവര്‍ രണ്ട് പേരും അമിനി സ്വദേശികളാണ്. കപ്പല്‍ കടമം, കില്‍ത്താന്‍, ചെത്ത്ലാത്ത്, അഗത്തി, അമിനി, കവരത്തി എന്നീ ദ്വീപുകളിലേക്കാണ് പോകുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY