കപ്പലില്‍ യുവതിയുടെ മാല മോഷണം- പ്രതി ക്യാമറയില്‍ കുടുങ്ങി
ചെത്ത്ലാത്ത്(22.05.16):- എം.വി.കോറല്‍ കപ്പലിലെ ബങ്കില്‍ രാത്രി ഉറങ്ങിക്കിടക്കവേ യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍ ക്യാമറയില്‍ കുടുങ്ങി. ചെത്ത്ലാത്ത് ദ്വീപിലെ പ്രൈമറി സ്കൂള്‍ അധ്യാപകന്റെ ഭാര്യ യുടെ മാലയാണ് കള്ളന്‍ മോഷ്ടിച്ചത്. മാല ബലമായി പൊട്ടിച്ച ഉടനെ യുവതി ഒച്ചവെച്ചെങ്കിലും കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കപ്പല്‍ ഡ്യൂട്ടി പോലീസിന് പരാതി നല്‍കി. കള്ളനെ തിരഞ്ഞെങ്കിലും സംശയാസ്പദമായി ആരേയും കണ്ടെത്താനായില്ല. തുടര്‍ന്ന് കപ്പലിലെ സി.സി.ടി.വി ക്യാമറ പരിശേധിച്ചു. സംഭവസ്ഥലത്ത് ക്യാമറ ഇല്ലാത്തത് പ്രതി രക്ഷപ്പെടുമെന്ന് തോന്നിച്ചെങ്കിലും ആസമയത്തെ മറ്റ് ക്യാമറ പരിശോധിച്ചപ്പോഴാണ് ഒരാള്‍ ഓടുപ്പോകുന്നത് കണ്ടത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും കുറ്റം സമ്മദിച്ചില്ല. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തിന്റെ ബങ്ക് പരിശോധിച്ചപ്പോഴാണ് മാല കിടക്കയുടെ താഴെ ഒളിപ്പിച്ച് വച്ചതായി കണ്ടത്. പ്രതി അഗത്തി സ്വദേശിയായ മുജീബ് റഹ്മാന്‍ ഇപ്പോള്‍ അവധിയിലുള്ള കപ്പലിലെ ജീവനക്കാരനും കൂടിയാണ്. എന്നാല്‍ കള്ളനെ തൊണ്ടി സഹിതം പിടിച്ചെങ്കിലും പരാതി ഇല്ലെന്ന കാരണത്താല്‍ വിട്ടയക്കുകയായിരുന്നെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.