DweepDiary.com | ABOUT US | Thursday, 25 April 2024

മാര്‍ക്കറ്റിങ്ങ് ഫെഡറേഷന് പുതിയ സാരഥികള്‍

In main news BY Admin On 25 April 2016
കവരത്തി(24.4.16):- ലക്ഷദ്വീപ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ 2016-18 വര്‍ഷത്തെ പ്രസിഡന്റായി ചെത്ത്ലാത്ത് സര്‍വ്വീസ് സൊസൈറ്റി മെമ്പര്‍ ശ്രീ.ഷൗക്കത്തലിയെയും വൈസ് പ്രസിഡന്റായി അഗത്തി കോഓപ്പറേറ്റീവ് സൊസൈറ്റി മെമ്പര്‍ ശ്രീ.ഫിറോസിനേയും തിരഞ്ഞെടുത്തു. ഐ.ടി ഡയരക്ടര്‍ ശ്രീ.സക്സേനയുടെ അധ്യക്ഷതയില്‍ ഗവ.ഗേള്‍സ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ദ്വീപുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഈ വര്‍ഷം സൊസൈറ്റി വഴിയുള്ള കൊപ്ര സംഭരണം തുടങ്ങാനും ഉപഭോക്താക്കള്‍ക്ക് മുന്‍കൂറായി നല്‍കാനുമുള്ള പണം അതാതു സൊസൈറ്റികള്‍ക്ക് കൊടുത്തതായും മുന്‍ പ്രസിഡന്റ് ശ്രീ.സി.എച്ച്.അബ്ദുറസാക്ക് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY