DweepDiary.com | ABOUT US | Thursday, 25 April 2024

റേഷന്‍ പഞ്ചസാര വെട്ടിച്ചുരിക്കിയതില്‍ ഉപഭോക്താക്കള്‍ക്ക് കടുത്ത നിരാശ

In main news BY Admin On 14 April 2016
കവരത്തി- റേഷന്‍ പഞ്ചസാര ഒരു കിലോയില്‍ നിന്ന് അരക്കിലോ ആക്കി വെട്ടിച്ചുരുക്കിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരം കാണാത്തതില്‍ ഉപഭോക്താക്കള്‍ കടുത്ത നിരാശയില്‍. സപ്ലൈക്കോയുടെ സ്റ്റോക്ക് തീര്‍ന്നതിനാലാണ് ഇങ്ങനെ ഒരു നടപടിക്ക് സ്വീകരിക്കേണ്ടിവന്നതെന്ന് അതികൃതര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍ മാത്രമാണ് സ്റ്റോക്ക് കുറഞ്ഞതെന്നും മറ്റ് ദ്വീപുകളെ ഇതില്‍ നിന്നും ഒഴിവാക്കാമായിരുന്നെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഏതായാലും അരി വെട്ടിച്ചുരുക്കിയതിന് പിന്നാലെ പഞ്ചസാരകൂടി കുറഞ്ഞതോടെ സാധാരണക്കാരുടെ കഞ്ഞികുടി മുടങ്ങിയ അവസ്ഥയിലാണ്. നാളെ ശരിയാകും, നാളെ ശരിയാകും എന്ന അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് സമാധാനപ്പെടുകയാണ് ഉപഭോക്തര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY