DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് കേരള നിയമസഭയായി - അവിശ്വാസ പ്രമേയത്തില്‍ കയ്യാം കളി

In main news BY Admin On 22 March 2016
കവരത്തി (22.03.16): ജില്ലാ പഞ്ചായത്തിനെതിരെ എന്‍.സി.പി ഉയര്‍ത്തിയ അവിശ്വാസപ്രമേയം നടക്കുന്നതിനിടെ നാടകീയ രംഗങ്ങളും കയ്യാം കളിയും. മിനിക്കോയി ജില്ലാ പഞ്ചായത്ത് (കോണ്‍ഗ്രസ്സ്) മെമ്പര്‍ ശ്രീ.ഇബ്രാഹിം പ്രമേയത്തില്‍ പങ്കെടുക്കാതായോടെ 16-18 എന്ന നിലയില്‍ എന്‍‌സി‌പി'ക്ക് അനുകൂലമായ രീതിയില്‍ അവിശ്വാസം പാസാവാന്‍ നില്‍ക്കെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയിലുമെത്തി. സഭ ശാന്തമാക്കാന്‍ ചീഫ് എക്സികുട്ടീവിന്‍റെ ശ്രമം വിഫലമായതോടെ ഉച്ചയ്ക്ക് ശേഷം വീണ്ടും യോഗം തീരുമാനിക്കപ്പെട്ടു. എന്നാല്‍ എന്‍‌സി‌പി അംഗങ്ങള്‍ ആക്രമിച്ചു എന്ന്‍ ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു. അതോടെ അവിശ്വാസ പ്രമേയം സാങ്കേതികമായി പാസാക്കാന്‍ സാധിക്കാതെ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. തുടര്‍ന്ന് എന്‍‌സി‌പി അംഗങ്ങള്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കണ്ട് ജില്ലാ പഞ്ചായത്ത് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന അവകാശവാദമുന്നയിച്ചു.

എന്നാല്‍ ഈ വാര്‍ത്തകള്‍ കോണ്‍ഗ്രസ് നിരസിച്ചു. 17-17 എന്ന നിലയില്‍ തുല്യമായതിനാല്‍ അവിശ്വാസം പാസാവാതെ വന്നപ്പോള്‍ എന്‍‌സി‌പി അക്രമം അഴിച്ചു വിടുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.

സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ.റഹ്മത്തുള്ള (കില്ത്താന്‍), ശ്രീ. ശുക്കുര്‍ (അഗത്തി) എന്നിവരെ കവരത്തി ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ചില ദ്വീപുകളില്‍ എന്‍‌സി‌പി-കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതായി വിവിധ ബ്യൂറോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY