DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് സാഹിത്യോല്‍സവ് 2015

In main news BY Admin On 07 October 2015
കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ വാര്‍ഷികം നവംബര്‍ ഒന്നിന് ആഘോഷിക്കാന്‍ തീരുമാനിച്ചു. ലക്ഷദ്വീപിലെ സാഹിത്യമേഖലയുടെ അഭിവൃതിക്ക് വേണ്ടി പ്രവര്‍ത്തക സംഘം ഏര്‍പ്പെടുത്തിയ 'ലക്ഷദ്വീപ് സാഹിത്യ പുരസ്ക്കാരം 2014-15' തദവസരത്തില്‍ നല്‍കും. ഈ കാവയളവില്‍ ലക്ഷദ്വീപില്‍ നിന്ന് പുറത്തിറങ്ങിയ ഏറ്റവും നല്ല പുസ്തകത്തിനെയാണ് ഇതിനായി തെരെഞ്ഞെടുക്കുക. സാഹിത്യ പ്രവര്‍ത്തക സംഘം സംഘടിപ്പിച്ച 'ലക്ഷദ്വീപ് കണ്ണാടിപ്പാത്ത ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍' ഏറ്റവും നല്ല ചിത്രമായി തെരെഞ്ഞെടുത്ത ഗാന്ധി ദ്വീപ് എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഡയരക്ടര്‍ ഔരി റഹ്മാനുള്ള അവാര്‍ഡും ആഷോഘവേളയില്‍ നല്‍കുും. ആഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള സെമിനാര്‍, കീവാബാ കൂട്ടം തുടങ്ങിയ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. പരിപാടിയിലേക്ക് എല്ലാ സാഹിത്യ പ്രേമികളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY