DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് സീമാന്‍മാര്‍ സമരത്തിലേക്ക്

In main news BY Admin On 19 September 2015
കൊച്ചി(19.09.15):-ലക്ഷദ്വീപ് ഡവലപ് മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (LDCL) ദീര്‍ഘ കാലമായി നടത്തുന്ന അവഗണനയ്ക്കേതിരെ ലക്ഷദ്വീപ് സീമാന്‍ അസോസിയേഷന്‍ സമരത്തിലേക്ക്. അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിക്ക് മറുപടിപറയാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. പേഴ്സണല്‍ ID നല്‍കുക, ടിക്കറ്റിന് പ്രത്യേക ക്വാട്ട അനുവധിക്കുക, ശമ്പളം LDCL നേരിട്ട് നല്‍കുക തുടങ്ങി പത്തോളം ന്യായമായ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച കത്തിന്റെ മറുപടിക്കായി ഇവര്‍ LDCL ജനറല്‍ മാനേജറെ കണ്ടെങ്കിലും മറുപടിപറയാന്‍ തയ്യാറായില്ലെന്നും ചേമ്പറില്‍ നിന്നും തങ്ങളെ ഇറക്കി വിട്ടെന്നും ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. സമരത്തിന്റെ ആദ്യപടിയെന്നോണം ഓടാതെ കിടക്കുന്ന കപ്പലുകളിലും വെസ്സലുകളിലും നിസ്സഹകരണ സമരത്തിലൂടെ തങ്ങളുടെ സമരപരിപാടിയുമായി മുന്നോട്ട് പോകാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY