DweepDiary.com | ABOUT US | Friday, 19 April 2024

പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററില്‍ സംഘര്‍ഷം

In main news BY Admin On 17 September 2015
ആന്ത്രോത്ത്(17.09.15):- പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററില്‍ സംഘര്‍ഷം. പുതുതായി തുടങ്ങിയ ‍ഡിഗ്രി പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സിന്റെ ഉത്ഘാടനം ചെയ്യാന്‍ ലക്ഷദ്വീപ് എം.പി.ശ്രീ.പി.പി.ഫൈസല്‍ എത്തിയപ്പോഴാണ് സംഘര്‍ഷം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാശാലാഅധികാരി (Dean) യോടൊപ്പം എത്തിയ എം.പിക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ ഗോ ബാക്ക് വിളിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. 20-ാം തിയതി നടക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പിന്റെ നേമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതികൂടിയായിരുന്നു. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ കോളേജില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പൊതുപരിപാടികള്‍ നടക്കാന്‍ പാടില്ലെന്ന് കാണിച്ചാണ് ഒരു വിഭാഗം എതിര്‍ത്തത്. എന്നാല്‍ ഔദ്യോഗിക ക്ഷണത്തോടെയാണ് എം.പി എത്തിയതെന്നും പ്രശ്നമുണ്ടായേക്കാമെന്ന മുന്‍കരുതലില്‍ പോലീസ് പ്രോട്ടക്ഷന്‍ ഏര്‍പ്പെടുത്തിയതെന്നും മറുവിഭാഗം ആരോപിക്കുന്നു.
വിദ്യാര്‍ത്ഥികളെ ഒരു വിഭാഗം അക്രമിച്ചെന്ന് കാണിച്ച് NSUI പലദ്വീപുകളിലും ഇന്ന് പഠിപ്പ് മുടക്കി സമരം ചെയ്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY